കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും മനോഹരമായ രീതിയിലാണ് ഈ വർഷം ഇപ്പോൾ അവസാനിപ്പിച്ചിട്ടുള്ളത്.തുടർച്ചയായ മൂന്ന് വിജയങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി കഴിഞ്ഞു.പഴയ കടങ്ങളൊക്കെ വീട്ടി തുടങ്ങിയിട്ടുണ്ട്.മുംബൈ സിറ്റിയും മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സിന്റെ യഥാർത്ഥ കൈക്കരുത്ത് അറിഞ്ഞു. മോഹൻ ബഗാനെ അവരുടെ തട്ടകത്തിൽ വെച്ചുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് തന്റെ ടീമിനെ വളരെ മികച്ച രീതിയിലാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്താണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഉള്ള എല്ലാ ടീമുകളെയും ഇവാൻ വുക്മനോവിച്ച് പരാജയപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്.ഏറ്റവും ഒടുവിൽ അവശേഷിച്ചിരുന്നത് മോഹൻ ബഗാനായിരുന്നു.മൂന്ന് വർഷങ്ങൾക്കിടെ ആദ്യമായി കൊണ്ട് അവരെ പരാജയപ്പെടുത്താനും ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്.
ഇവാൻ വുക്മനോവിച്ച് ഏറ്റവും പുതിയതായി കൊണ്ട് തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ ചിത്രങ്ങളെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ ആണിത്. അതിന്റെ ക്യാപ്ഷൻ വളരെ മനോഹരമാണ്.എല്ലാവരോടും സ്വയം അഭിമാനിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. കേരളത്തെ ഓർത്ത് താൻ അഭിമാനിക്കുന്നുവെന്നും ആശാൻ എഴുതിയിട്ടുണ്ട്.
നിങ്ങൾ സ്വയം അഭിമാനം കൊള്ളുക, നിങ്ങളുടെ ഹൃദയവും ഉദ്ദേശവും നല്ലതാണ് എന്ന കാര്യത്തിൽ നിങ്ങൾ സ്വയം അഭിമാനിക്കുക, നിങ്ങൾ ശ്രമിക്കുന്നു എന്ന സത്യത്തെ ഓർത്തുകൊണ്ട് നിങ്ങൾ സ്വയം അഭിമാനം കൊള്ളുക,നിങ്ങൾ നിങ്ങളുടെ സമയം പങ്കുവെക്കുന്ന ആളുകളെ ഓർത്ത് അഭിമാനം കൊള്ളുക,നിങ്ങൾ മുന്നോട്ടുപോകുന്ന കാര്യത്തെ ഓർത്ത് നിങ്ങൾ സ്വയം അഭിമാനിക്കുക,നിങ്ങൾ ആരാണ് എന്ന കാര്യത്തിൽ നിങ്ങൾ സ്വയം അഭിമാനം കൊള്ളുന്നതിൽ യാതൊരുവിധ തെറ്റുമില്ല,അത് മനോഹരമായ കാര്യമാണ്,ഹേയ് കേരള..ഞാൻ നിങ്ങളെ ഓർത്ത് അഭിമാനം കൊള്ളുന്നു,ഇതാണ് ആശാൻ എഴുതിയിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിനെയും കേരളത്തെയും മലയാളികളെയും ആശാൻ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവുകളാണ് ഈ ഹൃദയത്തിൽ നിന്നുള്ള വരികൾ. ഇവാൻ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുന്ന മൂന്നാമത്തെ സീസൺ ആണിത്. ഈ മൂന്ന് സീസണുകളിൽ ഉടനീളം ബ്ലാസ്റ്റേഴ്സിന് അഭിമാനിക്കാനുള്ള കാര്യങ്ങളാണ് ഈ പരിശീലകൻ സമ്മാനിച്ചിട്ടുള്ളത്.