ലൂണയും പെപ്രയും ഇല്ലാത്തത് തിരിച്ചടിയായി, ഒരാളെ ആശ്രയിച്ചു കൊണ്ടാണ് ഇപ്പോൾ ടീം മുന്നോട്ട് പോകുന്നത്: തുറന്ന് പറഞ്ഞ് വുക്മനോവിച്ച്

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസ് നടത്തിയിട്ടുള്ളത്. അതിന്റെ അനന്തരഫലമായി കൊണ്ട് തന്നെയാണ് ഈ തോൽവി വഴങ്ങേണ്ടി വന്നിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ട് ഗോളുകൾ നേടിയത് ദിമിയാണ്.അദ്ദേഹം തന്നെയാണ് കൂടുതൽ ആത്മാർത്ഥതയോടെ കൂടി മത്സരത്തിൽ കളിച്ചിട്ടുള്ളത്. മറ്റൊരു ഗോൾ വിബിന്റെ വകയായിരുന്നു. അതേസമയം അർമാന്റോ സാദിക്കു മോഹൻ ബഗാന് വേണ്ടി ഇരട്ട ഗോളുകൾ നേടുകയായിരുന്നു.ടാഗ്രി,കമ്മിങ്‌സ് എന്നിവർ ഓരോ ഗോളുകൾ വീതം നേടി. മോഹൻ ബഗാൻ നേടിയ പല ഗോളുകളും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവിൽ നിന്നായിരുന്നു.

ഈ മത്സരത്തിലെ ഫലത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച് വളരെയധികം നിരാശനാണ്.ഈ തോൽവിയുടെയും ടീമിന്റെ ഇപ്പോഴത്തെ മോശം പ്രകടനത്തിന്റെയും കാരണങ്ങൾ അദ്ദേഹം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.ലൂണ,പെപ്ര എന്നിവരുടെ അഭാവം ടീമിന് ബാധിച്ചു എന്നാണ് വുക്മനോവിച്ച് തുറന്ന് പറഞ്ഞിട്ടുള്ളത്.ഗോളടിക്കാൻ വേണ്ടി ദിമിയെ മാത്രമാണ് ഇപ്പോൾ ക്ലബ്ബ് ആശ്രയിക്കുന്നതെന്നും ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്. മത്സരശേഷം നടന്ന പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു വുക്മനോവിച്ച്.

ലൂണ,പെപ്ര എന്നിവരെ നഷ്ടമായത് ടീമിന്റെ ക്വാളിറ്റിയെ വല്ലാത്ത രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇപ്പോൾ ദിമിയാണ് ഞങ്ങളുടെ പ്രധാനപ്പെട്ട ഗോൾ സ്കോറർ. പക്ഷേ സീസൺ അവസാനിക്കുന്നത് വരെ ഇങ്ങനെ തന്നെയായിരിക്കും. ഇതൊരു യാഥാർത്ഥ്യമാണ്.ഈ താരങ്ങൾ കളിക്കളത്തിൽ ഉണ്ടെങ്കിൽ ഞങ്ങൾ തീർത്തും വ്യത്യസ്തമാണ്.ഇപ്പോൾ ക്വാളിറ്റിയുടെ വലിയ ഒരു വ്യത്യാസം തന്നെയുണ്ട്, ഇതാണ് മത്സരശേഷം ആശാൻ പറഞ്ഞിട്ടുള്ളത്.

ലൂണയെ നഷ്ടമായതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ തിരിച്ചടി. മാത്രമല്ല ഐഎസ്എല്ലിന്റെ ആദ്യഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയിരുന്ന ബ്ലാസ്റ്റേഴ്സ് ഡിഫൻസ് ഇപ്പോൾ രണ്ടാംഘട്ടത്തിൽ വളരെ മോശം പ്രകടനമാണ് നടത്തുന്നത്. അതും ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. അവസാനമായി കളിച്ച ആറുമത്സരങ്ങളിൽ അഞ്ചിലും പരാജയപ്പെട്ടു എന്ന് പറയുമ്പോൾ ബ്ലാസ്റ്റേഴ്സ് വളരെ പരിതാപകരമായ ഒരു അവസ്ഥയിലാണ് ഉള്ളത്.

Adrian LunaIvan VukomanovicKerala Blasters
Comments (0)
Add Comment