ലൂണയുടെ കാര്യത്തിൽ റിസ്ക്ക് എടുക്കുമോ? ഏറ്റവും പുതിയ വിവരങ്ങൾ നൽകി വുക്മനോവിച്ച്

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വളരെ മോശം പ്രകടനമാണ് ഐഎസ്എല്ലിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച ആറു മത്സരങ്ങളിൽ അഞ്ചു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടുണ്ട്. അതിന്റെ പ്രധാന കാരണം അഡ്രിയാൻ ലൂണയുടെ പരിക്ക് തന്നെയാണ്.അദ്ദേഹത്തെ നഷ്ടമായതോടുകൂടി ക്ലബ്ബിന്റെ സന്തുലിതാവസ്ഥ തന്നെ നഷ്ടപ്പെടുകയായിരുന്നു.

ലൂണയുടെ അഭാവം ഇപ്പോൾ ശരിക്കും കേരള ബ്ലാസ്റ്റേഴ്സ് അറിയുന്നുണ്ട്.എന്നാൽ അദ്ദേഹം ടീമിനോടൊപ്പം ജോയിൻ ചെയ്യുകയാണ്. മാർച്ച് മധ്യത്തിൽ ലൂണ ടീമിനോടൊപ്പം ജോയിൻ ചെയ്യും എന്നായിരുന്നു പരിശീലകൻ വുക്മനോവിച്ച് പറഞ്ഞിരുന്നത്.ആദ്യം തനിച്ചായിരിക്കും അദ്ദേഹം പരിശീലനം നടത്തുക.ലൂണ ടീം അംഗങ്ങളോടൊപ്പം എപ്പോൾ പരിശീലനം നടത്തും എന്നുള്ളത് ആരാധകർക്ക് അറിയേണ്ട കാര്യമാണ്.

അതിലെ ഏറ്റവും പുതിയ വിവരങ്ങൾ ഇപ്പോൾ വുക്മനോവിച്ച് തന്നെ നൽകിയിട്ടുണ്ട്. അതായത് മാർച്ച് അവസാനത്തിൽ ലൂണ ടീമിനോടൊപ്പം ട്രെയിനിങ് നടത്തും. എത്രയും പെട്ടെന്ന് അദ്ദേഹത്തെ കളിക്കളത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുമെന്ന് വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്. പക്ഷേ ലൂണയുടെ കാര്യത്തിൽ ക്ലബ് റിസ്ക് എടുക്കില്ലെന്നും വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്.മലയാളത്തിലെ ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാർച്ച് അവസാനത്തിൽ ടീമിനോടൊപ്പം പരിശീലനം നടത്താൻ അഡ്രിയാൻ ലൂണക്ക് സാധിക്കും.അതിനുശേഷം അദ്ദേഹത്തിന്റെ ഫിറ്റ്നസ് ലെവലിനെ കുറിച്ചും മറ്റുള്ള കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ പരിശോധിക്കും. തീർച്ചയായും അദ്ദേഹത്തിന്റെ കാര്യത്തിൽ റിസ്ക്ക് എടുത്ത് വീണ്ടും പരിക്ക് വരുത്തിവെക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. അദ്ദേഹത്തെ കളിക്കളത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാധ്യമായത് എല്ലാം ഞങ്ങൾ ചെയ്തിരിക്കും,ഇവാൻ വുക്മനോവിച്ച് പറഞ്ഞു.

അതായത് സാധ്യമായ എത്രയും വേഗത്തിൽ ലൂണയെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കും എന്നുള്ള ഒരു ഉറപ്പാണ് ഇപ്പോൾ വുക്മനോവിച്ച് നൽകിയിട്ടുള്ളത്.ലൂണയും ഇക്കാര്യത്തിൽ നേരത്തെ അപ്ഡേറ്റുകൾ പങ്കുവെച്ചിരുന്നു. അതായത് പ്ലേ ഓഫ് മത്സരത്തിൽ കളിക്കാനുള്ള സാധ്യതകളെയായിരുന്നു അദ്ദേഹം തുറന്നിട്ടിരുന്നത്.പ്ലേ ഓഫ് മത്സരത്തിലെങ്കിലും ലൂണ തിരിച്ചെത്തണേ എന്ന പ്രാർത്ഥനയിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്.

Adrian LunaKerala Blasters
Comments (0)
Add Comment