ഐമന് എന്താണ് സംഭവിച്ചത്? മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച്.

കലിംഗ സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം നേടിക്കൊണ്ടു തുടങ്ങാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് ഷില്ലോങ്ങ് ലജോങ്ങിനെ പരാജയപ്പെടുത്തിയത്.പെപ്ര നേടിയ ഇരട്ട ഗോളുകളാണ് ബ്ലാസ്റ്റേഴ്സിനെ ഈ തകർപ്പൻ വിജയം സമ്മാനിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം മുഹമ്മദ് ഐമൻ മത്സരത്തിലെ മൂന്നാം ഗോൾ നേടുകയായിരുന്നു.

ഡൈസുകെ സക്കായുടെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെയാണ് ഐമൻ ഗോൾ കണ്ടെത്തിയത്. കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിന് വേണ്ടി അദ്ദേഹം നേടുന്ന ആദ്യത്തെ ഗോൾ കൂടിയായിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ അറുപതാം മിനിറ്റിൽ തന്നെ ഐമനെ പിൻവലിക്കുകയായിരുന്നു.പകരം സൗരവ് മണ്ടലിനെയാണ് കളിക്കളത്തിലേക്ക് ഇറക്കിയത്.

മത്സരത്തിനിടെ ഒരു ചെറിയ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോഴാണ് ഐമനെ പരിശീലകൻ പിൻവലിച്ചത്.വുക്മനോവിച്ച് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾ നേരത്തെ നൽകിയിട്ടുണ്ട്. അതായത് ഐമന് തന്റെ ആങ്കിളിൽ ഒരു പ്രഹരം ഏൽക്കുകയായിരുന്നു. അതേത്തുടർന്നാണ് അദ്ദേഹത്തിന് അസ്വസ്ഥതകൾ പ്രകടിപ്പിക്കേണ്ടി വന്നത്. പക്ഷേ അദ്ദേഹം ശരിയാകും, ഇതായിരുന്നു വുക്മനോവിച്ച് നൽകിയ അപ്ഡേഷൻ.

അതായത് താരത്തിന്റെ പരിക്കിന്റെ കാര്യത്തിൽ പേടിക്കേണ്ടതൊന്നും ഇല്ല എന്നാണ് പരിശീലകന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. അടുത്ത മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഐമൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരിശീലകൻ ഇപ്പോൾ സ്ഥിരമായി ഉപയോഗപ്പെടുത്തുന്ന താരമാണ് ഐമൻ. മികച്ച പ്രകടനം ക്ലബ്ബിനുവേണ്ടി അദ്ദേഹം നടത്തുന്നുമുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത എതിരാളികൾ ജംഷെഡ്പൂർ എഫ്സിയാണ്. ജനുവരി പതിനഞ്ചാം തീയതിയാണ് ഈ മത്സരം നടക്കുന്നത്.രാത്രി 7:30നാണ് ഈ മത്സരം അരങ്ങേറുക. കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരാജയപ്പെടുത്തി കൊണ്ടാണ് അവർ വരുന്നത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർക്ക് മാത്രമാണ് സെമിയിലേക്ക് പ്രവേശിക്കാൻ കഴിയുക എന്നതുകൊണ്ടുതന്നെ കടുത്ത പോരാട്ടമായിരിക്കും അരങ്ങേറുക.

Ivan VukomanovicKerala BlastersMohammed Aimen
Comments (0)
Add Comment