കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെയാണ് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. പ്രതിരോധനിര താരം മിലോസ് ഡ്രിൻസിച്ച് നേടിയ ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിനെ വിജയം സമ്മാനിച്ചത്.മത്സരത്തിൽ ഹൈദരാബാദ് ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി ഉയർത്തിയിരുന്നു എന്നത് വാസ്തവമാണ്. പക്ഷേ അതിനെ അതിജീവിക്കാൻ ക്ലബ്ബിന് കഴിഞ്ഞു.
അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിയെയാണ് നേരിടുക.ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം എട്ടുമണിക്കാണ് ഈ മത്സരം നടക്കുക.കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനമായ കൊച്ചിയിൽ വച്ചുകൊണ്ടുതന്നെയാണ് ഈ മത്സരം അരങ്ങേറുക. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിലും വിജയിച്ചുകൊണ്ട് 3 പോയിന്റുകൾ എന്നുള്ളതിനാവും പ്രാധാന്യം നൽകുക.
കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് കൂടുതൽ സമയവും പന്ത് കൈവശം വെച്ചിരുന്നു.എന്നാൽ മത്സരത്തിൽ വിജയിച്ചതിനുശേഷം കൃത്യമായ വിശദീകരണം പരിശീലകൻ വുക്മനോവിച്ച് നൽകുന്നുണ്ട്. ചില സമയങ്ങളിൽ നമ്മൾ ഫുട്ബോളിന്റെ സൗന്ദര്യം മറക്കേണ്ടി വരും എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. മറിച്ച് പോയിന്റുകൾ നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.പരിശീലകന്റെ വാക്കുകൾ ഇപ്രകാരമാണ്.
ചില സമയങ്ങളിൽ മത്സരത്തിന്റെ സൗന്ദര്യം നമ്മൾ മറക്കേണ്ടി വരും. മറിച്ച് പോയിന്റുകൾ കളക്ട് ചെയ്യുന്നതിൽ ശ്രദ്ധ കൊടുക്കേണ്ടി വരും. ഫുട്ബോളിൽ എപ്പോഴും പുരോഗതി കൈവരിക്കാനുള്ള റൂമുണ്ട്.മത്സരം വളരെയധികം കഠിനമായിരിക്കും എന്നത് ഞങ്ങൾക്ക് തന്നെ അറിയാമായിരുന്നു. ഹൈദരാബാദ് മികച്ച ടീമാണ്.ബ്രേക്കിന് ശേഷം പഴയ ഷേപ്പിൽ എത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇരിക്കാൻ കഴിയുന്നത് നല്ല കാര്യമാണ്.പക്ഷേ സീസണിന്റെ അവസാനത്തെ പോയിന്റ് പട്ടികയിൽ ഒന്നാമത് ഇരിക്കുന്നതിനാണ് ഞാൻ മുൻഗണന നൽകുന്നത്,കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.
ഏതായാലും വളരെ മികച്ച ഒരു സ്റ്റാർട്ട് തന്നെയാണ് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുള്ളത്.7 മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും വിജയിക്കാൻ കഴിഞ്ഞു എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അപൂർവമാണ്. പക്ഷേ എതിരാളികളുടെ മൈതാനത്ത് കഠിനമായ മത്സരങ്ങളാണ് ഇനി കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്.അതിനെ അതിജീവിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.