ഈയൊരു അവസ്ഥയിൽ ഞങ്ങൾ ബി ടീമിനോട് കളിച്ചാൽ പോലും കാര്യങ്ങൾ പരിതാപകരമായിരിക്കും, ഗതികേട് തുറന്നുപറഞ്ഞ് വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും മോശം സമയത്തിലൂടെയാണ് ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.ക്ലബ്ബ് കളിച്ച അവസാനത്തെ അഞ്ച് മത്സരങ്ങളിലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.കലിംഗ സൂപ്പർ കപ്പിൽ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെ ഐഎസ്എല്ലിൽ മൂന്ന് മത്സരങ്ങൾ കൂടി പരാജയപ്പെടുകയായിരുന്നു. മൂന്ന് മത്സരങ്ങൾ തുടർച്ചയായി വിജയിച്ചതിനുശേഷമാണ് ഐഎസ്എല്ലിൽ 3 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുന്നത്.
ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.പരിക്ക് കാരണം പല പ്രധാനപ്പെട്ട താരങ്ങളും ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. മാത്രമല്ല ഇന്നലത്തെ ട്രെയിനിങ്ങിനിടെ ദിമിക്ക് പരിക്കേറ്റിരുന്നു. അദ്ദേഹം ഇന്നലെ കളിച്ചിരുന്നില്ല. മാത്രമല്ല മത്സരത്തിനിടയിൽ സൂപ്പർ താരങ്ങളായ സച്ചിൻ സുരേഷ്,ലെസ്ക്കോ എന്നിവർ പരിക്ക് മൂലം പുറത്തേക്ക് പോവുകയും ചെയ്തു.
ഇങ്ങനെ സമാനതകളില്ലാത്ത പ്രതിസന്ധി അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. അതിന്റെ ഫലമായി ഉണ്ടായ തോൽവിയും മാനസികമായി താരങ്ങളെ തളർത്തുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ വുക്മനോവിച്ച് ടീമിന്റെ ദയനീയമായ അവസ്ഥ ഇപ്പോൾ തുറന്ന് പറഞ്ഞിട്ടുണ്ട്.ഈയൊരു അവസ്ഥയിൽ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിന്റെ തന്നെ ബി ടീമിനോട് കളിച്ചാൽ പോലും ബുദ്ധിമുട്ടായിരിക്കും എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങൾ ഇനി ചെയ്യേണ്ടത് ഈ റീഗ്രൂപ്പ് ചെയ്യുക എന്നതാണ്.ഈ പ്രതിസന്ധികളെ മറികടക്കാൻ ഞങ്ങളുടെതായ ഒരു വഴി കണ്ടെത്തേണ്ടതുണ്ട്. നിലവിലെ അവസ്ഥയിൽ ഞങ്ങൾ ഞങ്ങളുടെ ബി ടീമിനെതിരെ കളിച്ചാൽ പോലും കാര്യങ്ങൾ വളരെയധികം ബുദ്ധിമുട്ടായിരിക്കും. അത്രക്കുണ്ട് ടീമിൽ പ്രശ്നങ്ങൾ,ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.പരിക്ക് തന്നെയാണ് ക്ലബ്ബിന് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുന്നത്.
അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഗോവയാണ്.കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റേഡിയത്തിൽ വച്ച് കൊണ്ടാണ് ഈ മത്സരം നടക്കുക.നിലവിലെ അവസ്ഥയിൽ ഗോവയെ മറികടക്കുക എന്നത് വലിയ വെല്ലുവിളിയാണ്. പക്ഷേ പോയിന്റ് പട്ടികയിൽ ഇനിയും പിറകോട്ട് പോകാതിരിക്കാൻ വരുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയം നിർബന്ധമാണ്.