നടന്നത് ഒരാൾ പോലും പ്രതീക്ഷിക്കാത്തത്,ഫുൾ ക്രെഡിറ്റ് താരങ്ങൾക്ക് നൽകുന്നു: മാസ്മരിക വിജയത്തിനുശേഷം ആശാൻ പറഞ്ഞത് കേട്ടോ.
കഴിഞ്ഞ മൂന്ന് ഐഎസ്എൽ മത്സരങ്ങളിലും പരാജയപ്പെട്ടത് കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഇന്നലത്തെ മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു. കൊച്ചി സ്റ്റേഡിയത്തിൽ സ്വന്തം ആരാധകർക്ക് മുൻപിൽ വെച്ച് മറ്റൊരു തോൽവി കൂടി അഭിമുഖീകരിക്കേണ്ട വക്കിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഉണ്ടായിരുന്നത്. ആദ്യത്തെ 20 മിനുട്ടിനുള്ളിൽ തന്നെ രണ്ട് ഗോളുകൾ കേരള ബ്ലാസ്റ്റേഴ്സ് മടങ്ങുകയായിരുന്നു. ആദ്യപകുതിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് പിറകിലായതോടെ എല്ലാവരും തോൽവി ഉറപ്പിച്ചിരുന്നു.
പക്ഷേ പിന്നീട് സംഭവിച്ചത് ചരിത്രമാണ്, ചരിത്ര താളുകളിൽ എഴുതപ്പെടേണ്ട അധ്യായമാണ് പിന്നീട് നടന്നത്.രണ്ടാം പകുതിയിൽ നാല് ഗോളുകൾ നേടി കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് ഉയർത്തെഴുന്നേൽക്കുകയായിരുന്നു.അങ്ങനെ രണ്ട് നാല് ഗോളുകൾക്ക് ഗോവയെ തോൽപ്പിച്ചുകൊണ്ട് അനിവാര്യമായ വിജയം ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി കഴിഞ്ഞു. രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയ ദിമിയാണ് കേരള ബ്ലാസ്റ്റേഴ്സ് നിലയിൽ തിളങ്ങിയത്. പുതിയ താരം ചെർനിച്ച് തന്റെ ആദ്യ ഗോൾ മത്സരത്തിൽ കണ്ടെത്തി. ജാപ്പനീസ് താരം ഡൈസുക്കെ സക്കായുടെ ഒരു കിടിലൻ ഫ്രീകിക്ക് ഗോളാണ് യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആവശ്യപ്പെട്ട ഒരു വിജയം ഇപ്പോൾ ക്ലബ്ബിന് ലഭിച്ചുകഴിഞ്ഞു. ഏതായാലും മത്സര ഫലത്തിൽ വുക്മനോവിച്ച് സന്തോഷവാനാണ്.ആരുംതന്നെ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നത് എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്. മാത്രമല്ല ഈ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും അദ്ദേഹം തന്നെ പ്രിയപ്പെട്ട താരങ്ങൾക്ക് നൽകുകയും ചെയ്തിട്ടുണ്ട്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആശാൻ.
ഇങ്ങനെയൊരു വിജയവും തിരിച്ചുവരവും നടത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.ഇതിനുമുൻപ് ബ്ലാസ്റ്റേഴ്സ് ചരിത്രത്തിൽ ഇങ്ങനെ നടന്നിട്ടില്ല. രണ്ട് ഗോളുകൾക്ക് പിറകിൽ പോയി നാല് ഗോളുകൾ തിരിച്ചടിക്കുന്നത് ആദ്യമായാണ്.നിങ്ങളുടെ അഭിനന്ദനങ്ങൾക്ക് ഞാൻ നന്ദി അറിയിക്കുന്നു.പക്ഷേ ഈ അഭിനന്ദനങ്ങൾ എല്ലാം അർഹിക്കുന്നത് താരങ്ങൾ മാത്രമാണ്. അവർ വളരെ വ്യത്യസ്തമായ രീതിയിലാണ് പ്രതികരിച്ചത്.ഒരു പരിശീലകൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. മത്സരത്തിൽ താരങ്ങൾ പ്രതികരിച്ച രീതി,പോരാടിയ രീതി,അത് ആരാധകർക്കും ബാഡ്ജിനും വേണ്ടിയാണ്.ഇത്തരത്തിലുള്ള ഒരു ഷോക്ക് ഞങ്ങൾക്ക് ആവശ്യമായിരുന്നു.ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഒരു വലിയ ഇടവേളക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വിജയിക്കുന്നത്.കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ അഞ്ചുമത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഈ വിജയം ബ്ലാസ്റ്റേഴ്സിന് ആശ്വാസം നൽകുന്ന കാര്യമാണ്.അടുത്ത മത്സരത്തിൽ ബംഗളൊരു എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.