എന്തുകൊണ്ട് ബ്ലാസ്റ്റേഴ്സ് തോറ്റ് പുറത്തായി? കാരണങ്ങൾ വിശദീകരിച്ച് വുക്മനോവിച്ച്
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയം അറിഞ്ഞുകൊണ്ട് പുറത്തായിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഒഡീഷയോട് പരാജയപ്പെട്ടത്. ഒരു ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് സെമിയിലേക്ക് മുന്നേറുമെന്ന് ആരാധകർ വിശ്വസിച്ച സമയമുണ്ടായിരുന്നു. പക്ഷേ എല്ലാം അവസാനത്തിൽ ബ്ലാസ്റ്റേഴ്സ് കളഞ്ഞ് കുളിക്കുകയായിരുന്നു.
മത്സരത്തിൽ ഫെഡോർ ചെർനിയിലൂടെ കേരള ബ്ലാസ്റ്റേഴ്സാണ് ലീഡ് എടുത്തത്. മത്സരത്തിന്റെ 87ആം മിനിട്ട് വരെ മുന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്സ് പിന്നീട് ഗോൾ വഴങ്ങി. തുടർന്ന് എക്സ്ട്രാ ടൈമിൽ ഒരു ഗോൾ കൂടി വഴങ്ങിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് മത്സരം കൈവിടുകയായിരുന്നു.മത്സരത്തിൽ,പ്രത്യേകിച്ച് രണ്ടാം പകുതിയിൽ നിരവധി ഗോളവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു.
ചെർനിച്ചിന് രണ്ട് മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു,ഐമന് ഒരു അവസരം ലഭിച്ചിരുന്നു,അതൊന്നും ഗോളാക്കി മാറ്റാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. മാത്രമല്ല ഒഡീഷ ഗോൾകീപ്പർ നടത്തിയ തകർപ്പൻ പ്രകടനവും ബ്ലാസ്റ്റേഴ്സിന് വിനയായി. ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ കഴിയാത്തത് തന്നെയാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത് എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹം പറഞ്ഞത് പ്രകാരമാണ്.
ഇത്തരം മത്സരങ്ങളിൽ നമുക്ക് 30 അവസരങ്ങൾ ഒന്നും ലഭിക്കില്ല.ഇതൊരു ബുദ്ധിമുട്ടേറിയ മത്സരമാണ്.നോക്കോട്ട് ഘട്ടമാണ്, അതുകൊണ്ടുതന്നെ ഗോളവസരങ്ങൾ ഉണ്ടാക്കിയെടുത്താൽ അത് ഗോളാക്കി മാറ്റാൻ കൂടി നമ്മൾ ശ്രദ്ധിക്കണം. തീർച്ചയായും താരങ്ങൾ ഗോളടിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഗോളടിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ എതിരാളികൾ നമ്മെ പണിഷ് ചെയ്യും. അങ്ങനെ തന്നെയാണ് എലിമിനേറ്റ് ആയത് “ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മൂന്നോ നാലോ ഗോൾഡൻ ചാൻസുകൾ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തിയിട്ടുണ്ട്.അല്ലായിരുന്നുവെങ്കിൽ ഒരു മികച്ച വിജയം കരസ്ഥമാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുമായിരുന്നു. ഒരിക്കൽ കൂടി കിരീടങ്ങൾ ഒന്നുമില്ലാത്ത ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നൽകിയിട്ടുള്ളത്.