ലൂണയും സോറ്റിരിയോയും അടുത്തമാസം ചേരും,5 താരങ്ങൾ ഈ സീസണിൽ ഇനി കളിക്കില്ല: അപ്ഡേറ്റുകൾ നൽകി വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മികച്ച രൂപത്തിലുള്ള തുടക്കം ഉണ്ടാക്കിയെടുത്തിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല.മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നത്. അതിന്റെ പ്രധാന കാരണം പരിക്കുകൾ തന്നെയാണ്. സുപ്രധാന താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമാവുകയായിരുന്നു.അത് വലിയ തിരിച്ചടിയാണ് ഏൽപ്പിച്ചിട്ടുള്ളത്.
നാളെ നടക്കുന്ന മത്സരത്തിൽ ഗോവയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. ഈ മത്സരത്തിന് മുന്നോടിയായി നടന്ന പ്രസ് കോൺഫറൻസിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിക്കുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശീലകൻ വുക്മനോവിച്ച് നൽകിയിട്ടുണ്ട്. അഞ്ച് താരങ്ങൾ ഈ സീസണിൽ ഇനി കളിക്കില്ല എന്നുള്ള കാര്യം അദ്ദേഹം സ്ഥിരീകരിച്ചു.അഡ്രിയാൻ ലൂണ,ജോഷുവ സോറ്റിരിയോ,പെപ്ര,ഐബൻബാ ഡോഹ്ലിംഗ്, സച്ചിൻ സുരേഷ് എന്നീ താരങ്ങൾ ഈ സീസണിൽ കളിക്കില്ല എന്ന കാര്യമാണ് ഈ പരിശീലകൻ സ്ഥിരീകരിച്ചിട്ടുള്ളത്.
എന്നാൽ അടുത്തമാസം പകുതിയോടുകൂടി ലൂണയും സോറ്റിരിയോയും ടീമിനോടൊപ്പം ചേർന്നുകൊണ്ട് ട്രെയിനിങ് ആരംഭിക്കുമെന്നും വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ രണ്ടു താരങ്ങളും സീസണിൽ കളിക്കില്ല എന്ന് ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇത്രയധികം പരിക്കുകൾ നേരിടേണ്ടി വന്ന ഒരു സീസൺ തന്റെ കരിയറിൽ ഉണ്ടായിട്ടില്ല എന്നുള്ള കാര്യവും ഈ കോച്ച് പറഞ്ഞിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
മാർച്ച് മാസം പകുതിയോടുകൂടി ലൂണയും സോറ്റിരിയോയും കൊച്ചിയിലേക്ക് മടങ്ങിയെത്തി ടീമിനോടൊപ്പം ചെറിയ രൂപത്തിൽ പരിശീലനം ആരംഭിക്കും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.എന്നാൽ ഈ സീസണിൽ അവർ കളിക്കില്ല. പരിക്ക് മൂലം പുറത്തിരിക്കുന്ന ബാക്കി മൂന്നു താരങ്ങളും കളിക്കില്ല. തന്റെ പരിശീലക കരിയറിൽ ഇത്രയധികം പരിക്കുകൾ ഒരുമിച്ച് ഉണ്ടായിട്ടില്ല. ഇത് ആദ്യത്തെ അനുഭവമാണ്. ഇതൊരിക്കലും മെഡിക്കൽ ടീമിന്റെ കുറ്റമല്ല.മറിച്ച് വലിയ വലിയ പരിക്കുകളാണ് ഈ താരങ്ങൾക്കെല്ലാം പിടിപെട്ടിട്ടുള്ളത്,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
നാളെ നടക്കുന്ന മത്സരത്തിൽ ഗോവയെ കൊച്ചിയിൽ വെച്ചുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത് വളരെയധികം ക്ഷീണം ചെയ്യുന്ന ഒരു കാര്യമാണ്.ഗോവയും രണ്ടു മത്സരങ്ങൾ പരാജയപ്പെട്ടു കൊണ്ടാണ് വരുന്നത്.അതുകൊണ്ടുതന്നെ കടുത്ത പോരാട്ടം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.