ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ ബംഗളൂരു എഫ്സി തോൽപ്പിച്ചത്. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ഹാവി ഹെർണാണ്ടസ് നേടിയ ഗോളാണ് ബംഗളൂരുവിന് വിജയം സമ്മാനിച്ചത്. ഇതോടെ ഒരിക്കൽ കൂടി ശ്രീ കണ്ടീരവയിൽ നിന്നും ബ്ലാസ്റ്റേഴ്സിന് തലകുനിച്ച് മടങ്ങേണ്ടി വന്നു.
ഇന്നലത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വർദ്ധിത വീരത്തോടുകൂടി കളിച്ചിരുന്നു. പക്ഷേ ഗോളവസരങ്ങൾ തുറന്നെടുക്കാൻ സാധിച്ചില്ല. മാത്രമല്ല ഡിഫൻസിൽ ചില സന്ദർഭങ്ങളിൽ അശ്രദ്ധ വരുത്തി വച്ചിരുന്നു. അത്തരത്തിലുള്ള ഒരു അശ്രദ്ധയുടെ ഫലമായി കൊണ്ടാണ് ബ്ലാസ്റ്റേഴ്സിന് ആ ഗോൾപോലും വഴങ്ങേണ്ടി വന്നത്.ഹാവിയെ ഒരു പ്രതിരോധനിര താരം പോലും മാർക്ക് ചെയ്തിരുന്നില്ല എന്നത് ആരാധകർക്ക് വേദനാജനകമായ കാര്യമാണ്.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പ്രകടനത്തിന്റെ കാര്യത്തിൽ പരിശീലകൻ ഇവാൻ വുക്മനോവിച്ച് വളരെയധികം ഹാപ്പിയാണ്. താരങ്ങൾ വളരെയധികം മോട്ടിവേഷനോട് കൂടി മത്സരത്തിൽ കളിച്ചു എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. താരങ്ങളുടെ കാര്യത്തിൽ താൻ ഹാപ്പിയാണെന്നും എന്നാൽ മത്സരം പരാജയപ്പെട്ടത് നിരാശയുണ്ടാക്കി എന്നും വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്.
മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ഗോൾ വഴങ്ങി കൊണ്ട് തോൽവി ഏറ്റുവാങ്ങേണ്ടി വരിക എന്നത് വളരെ നിരാശജനകമായ കാര്യമാണ്.പക്ഷേ മൊത്തം കണക്കെടുത്താൽ മത്സരത്തിൽ മികച്ച പ്രകടനം താരങ്ങൾ നടത്തി.ഫൈറ്റ് ചെയ്യാനുള്ള ഒരു മോട്ടിവേഷൻ അവർക്കുണ്ടായിരുന്നു,കളിക്കളത്തിൽ അവർ എല്ലാം നൽകി,ഹൃദയം നൽകി കളിച്ചു.ഒരു പരിശീലകൻ എന്ന നിലയിൽ അക്കാര്യത്തിൽ ഞാൻ സന്തോഷവാനാണ്.ഇത്തരം മത്സരങ്ങളിൽ ഒരുപാട് അവസരങ്ങൾ ഒന്നും ലഭിക്കില്ല.രണ്ട് ടീം കടുത്ത പോരാട്ടമാണ് നടത്തിയത് ” ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ബംഗളുരുവിന്റെ മൈതാനത്ത് ഇതുവരെ 6 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുള്ളത്.അതിൽ അഞ്ച് മത്സരങ്ങളിലും ക്ലബ്ബ് പരാജയപ്പെടുകയായിരുന്നു.ഒരു മത്സരം സമനില വഴങ്ങി. ഒരു വിജയം പോലും നേടാൻ കഴിഞ്ഞിട്ടില്ല എന്നത് ആരാധകർക്ക് വലിയ നിരാശ നൽകുന്നു.