ഇന്ത്യൻ സൂപ്പർ ലീഗിൽ ഇപ്പോൾ മികച്ച പ്രകടനമാണ് ആരാധകരുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ 2 ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. അതിനെ തൊട്ടു മുന്നേ നടന്ന മത്സരത്തിൽ ഒഡീഷയെ ഇതേ സ്കോറിന് തന്നെയായിരുന്നു പരാജയപ്പെടുത്തിയിരുന്നത്.ഇവാന്റെ തിരിച്ചുവരവ് ക്ലബ്ബിന് കൂടുതൽ പ്രചോദനം നൽകുന്നുണ്ട് എന്നത് വ്യക്തമാണ്.
പ്രതിസന്ധി സമയങ്ങളെ അതിജീവിച്ചുകൊണ്ട് ഗോളടിക്കാനും വിജയങ്ങൾ നേടാനും കഴിയുന്നു എന്നതാണ് ഇപ്പോൾ ടീമിന്റെ ഏറ്റവും വലിയ പോസിറ്റീവ്. മാത്രമല്ല പ്രധാന താരങ്ങളുടെ അഭാവത്തിലും മികച്ച പ്രകടനം ക്ലബ്ബ് നടത്തുന്നു എന്നത് ആരാധകർക്ക് വളരെയധികം സന്തോഷം പകരുന്ന ഒരു കാര്യമാണ്. ആറുമത്സരങ്ങളിൽ നിന്ന് നാല് വിജയം,ഒരു സമനില, ഒരു തോൽവി എന്നിങ്ങനെ 13 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. മുംബൈക്കെതിരെയുള്ള തോൽവി പോലും യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സ് അർഹിച്ചിരുന്നില്ല എന്ന് പറയേണ്ടിവരും.
പക്ഷേ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ചില നിർദ്ദേശങ്ങളൊക്കെ നൽകിയിട്ടുണ്ട്.വായടക്കൂ,ഹമ്പിളായിരിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.അതായത് ഈ മികച്ച പ്രകടനത്തിൽ ഒരിക്കലും അഹങ്കരിക്കാൻ പാടില്ല എന്ന് തന്നെയാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എല്ലാം നേടി എന്ന തോന്നൽ ഉണ്ടാവരുതെന്നും കൂടുതൽ കഠിന പ്രയത്നം നടത്തി മുന്നോട്ടു പോകേണ്ടതുണ്ടെന്നും ഈ പരിശീലകൻ കൂട്ടിച്ചേർത്തിട്ടുണ്ട്.
⚔️ Kerala Blasters November 2023 Fixtures⚔️
— Blasters Zone (@BlastersZone) October 29, 2023
November 4: KBFC VS EBFC ✈️
November 25: KBFC VS HFC 🏘
November 29: KBFC VS CFC 🏘#KeralaBlasters #BlastersZone #KBFC pic.twitter.com/gKvkA3h1Dl
ഞങ്ങൾ തീർച്ചയായും വിനയാന്വിതരായിരിക്കണം.ആറു മത്സരങ്ങൾക്ക് ശേഷം പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തി എന്നത് ശരിയാണ്.പക്ഷേ ഞാൻ മുൻഗണന നൽകുന്നത് ലീഗ് മത്സരങ്ങൾ അവസാനിക്കുമ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാമത് നിൽക്കാനാണ്.ടൂർണമെന്റ് അവസാനിക്കുമ്പോൾ ഒന്നാമത് നിൽക്കാനാണ്. ഇനിയും 16 വലിയ മത്സരങ്ങൾ നമ്മെ കാത്തിരിക്കുന്നുണ്ട്.ഒന്നും അവസാനിച്ചിട്ടില്ല. നമ്മൾ ശാന്തരായി കൊണ്ട് വർക്ക് തുടരേണ്ടതുണ്ട്.വായടക്കുക,ഹമ്പിളായിരിക്കുക, ഇതാണ് ചെയ്യേണ്ടത്,ഇവാൻ വുക്മനോവിച്ച് പറഞ്ഞു.
🎙️| Ivan Vukomanovic: “We have to stay humble. We are nowhere. Maybe after six games, we are on top of the table, but I prefer that we are at the end. There are 16 more big games to go, so nothing's over. We have to stay calm, work hard, shut up and stay humble”#KeralaBlasters pic.twitter.com/Z1MHXbbSvf
— Blasters Zone (@BlastersZone) November 5, 2023
അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഹൈദരാബാദ് എഫ്സിയാണ്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷമാണ് ആ മത്സരം നടത്തുക.ഒരു വലിയ ഇടവേള അതുകൊണ്ടുതന്നെ താരങ്ങൾക്ക് ലഭിക്കുന്നുണ്ട്.കൃത്യമായ രൂപത്തിൽ തയ്യാറെടുക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.