സർപ്രൈസ്,കറുത്ത കുതിരകൾ : ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം വ്യക്തമാക്കി വുക്മനോവിച്ച്

കേരള ബ്ലാസ്റ്റേഴ്സ് ഈ ഐഎസ്എല്ലിൽ പ്ലേ ഓഫ് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്. നേരത്തെ പഞ്ചാബ് എഫ്സി പരാജയപ്പെട്ടതോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് യോഗ്യത കരസ്ഥമാക്കിയിട്ടുള്ളത്.പക്ഷേ വളരെ ദയനീയമായ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച 10 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.ഒരു മത്സരത്തിൽ സമനില വഴങ്ങി.

ബാക്കിയുള്ള എട്ടുമത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഏറ്റവും ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെട്ടു.രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു പരാജയം.ഒരു ദുരന്തം പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ നടത്തിയത്.ചുരുക്കത്തിൽ ബ്ലാസ്റ്റേഴ്സിന് നിലവിൽ ഒരു പ്രതീക്ഷയുമില്ല.പ്ലേ ഓഫ് യോഗ്യത കരസ്ഥമാക്കിയെങ്കിലും ബ്ലാസ്റ്റേഴ്സ് കൂടുതൽ മുന്നോട്ടു പോകുമെന്ന് കടുത്ത ആരാധകർ പോലും പ്രതീക്ഷിക്കുന്നില്ല. കാരണം ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിന്റെ നിലവാരം താഴോട്ടാണ്.

എന്നാൽ വുക്മനോവിച്ച് പ്ലേ ഓഫിലെ തന്റെ ലക്ഷ്യം വ്യക്തമാക്കിയിട്ടുണ്ട്.പ്ലേ ഓഫിൽ മികച്ച പ്രകടനം നടത്തി ഒരു സർപ്രൈസ് എല്ലാവർക്കും നൽകണമെന്നാണ് ഇവാൻ പറഞ്ഞിട്ടുള്ളത്.പ്ലേ ഓഫിൽ കറുത്ത കുതിരകളായി മാറലാണ് തങ്ങളുടെ ലക്ഷ്യമെന്നും ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിനു ശേഷമുള്ള പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏപ്രിൽ 12ആം തീയതിക്കു മുൻപേ രണ്ട് മത്സരങ്ങൾ കൂടി ഞങ്ങൾക്ക് കളിക്കാനുണ്ട്. ഏറ്റവും മികച്ച രീതിയിൽ പ്ലേ ഓഫ് മത്സരങ്ങൾക്ക് വേണ്ടി തയ്യാറെടുക്കുക എന്നുള്ളതാണ് ഞങ്ങൾ ചെയ്യേണ്ടത്. ഒരു സർപ്രൈസ് സൃഷ്ടിക്കാൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.കറുത്ത കുതിരകൾ ആയി കൊണ്ട് ഞങ്ങൾക്ക് ചിലത് നേടണം,ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അതായത് നിലവിൽ ബ്ലാസ്റ്റേഴ്സിന് വലിയ വിലയൊന്നും ആരും കൽപ്പിക്കുന്നില്ല.എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതമായി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയും എന്നുള്ള ഒരു ശുഭാപ്തി വിശ്വാസത്തിൽ തന്നെയാണ് വുക്മനോവിച്ച്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് ബ്ലാസ്റ്റേഴ്സ് ഇനി നേരിടുക. അതിനുശേഷം നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

Ivan VukomanovicKerala Blasters
Comments (0)
Add Comment