നാളെ ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഈസ്റ്റ് ബംഗാൾ എഫ്സിയാണ്. നാളെ രാത്രി 7:30ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനമായ കൊച്ചിയിൽ വെച്ചുകൊണ്ടാണ് മത്സരം നടക്കുക. സ്വന്തം ആരാധകർക്ക് മുന്നിൽ വിജയ വഴിയിലേക്ക് തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്സിന് കഴിയും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നാളത്തെ മത്സരത്തിനുശേഷം ബ്ലാസ്റ്റേഴ്സ് പിന്നീട് നേരിടുക നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ്.ഏപ്രിൽ ആറാം തീയതിയാണ് ആ മത്സരം നടക്കുക. അതായത് നാളത്തെ മത്സരത്തിനുശേഷം ഉടനെ തന്നെ ഗുവാഹത്തിയിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന് പോകേണ്ടിവരും. തുടർച്ചയായി മത്സരങ്ങൾ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ റൊട്ടേഷൻ ഉണ്ടാകും എന്നുള്ള കാര്യം ബ്ലാസ്റ്റേഴ്സ് പരിശീലകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പരിക്കും സസ്പെൻഷനും കാരണം റൊട്ടേഷൻ ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ നിർബന്ധമാണ്.
നാളത്തെ മത്സരത്തിൽ കാര്യമായ മാറ്റം ഉണ്ടാകുമെന്ന് കോച്ച് വുക്മനോവിച്ച് പറഞ്ഞിരുന്നു. അങ്ങനെ നാളത്തെ മത്സരത്തിൽ കളിക്കുന്ന ചില താരങ്ങൾ നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരത്തിൽ ഉണ്ടാവില്ല. അവർക്ക് വിശ്രമം നൽകും. ഗുവാഹത്തിയിലേക്ക് ടീമിനോടൊപ്പം അവർ സഞ്ചരിക്കില്ല.വുക്മനോവിച്ച് പറഞ്ഞത് ഇപ്രകാരമാണ്.
നാളത്തെ മത്സരത്തിൽ കളിക്കുന്ന ചില താരങ്ങൾ പിന്നീട് നടക്കുന്ന മത്സരത്തിനു വേണ്ടി ഗുവാഹത്തിയിലേക്ക് സഞ്ചരിക്കില്ല.കാരണം അവർ റീചാർജ് ചെയ്യേണ്ടതുണ്ട്,റീഫ്രഷ് ആവേണ്ടതുണ്ട്,അവസാന മത്സരത്തിനു വേണ്ടി അവർ നല്ല രീതിയിൽ ഒരുങ്ങേണ്ടതുണ്ട്,ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ചുരുക്കത്തിൽ വരുന്ന മൂന്ന് മത്സരങ്ങളിലും പല മാറ്റങ്ങളും വരുത്താൻ ഈ പരിശീലകൻ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം പ്ലേ ഓഫിന് ഒഫീഷ്യലായിക്കൊണ്ട് യോഗ്യത കരസ്ഥമാക്കണമെങ്കിൽ ഇനിയും പോയിന്റുകൾ ആവശ്യമാണ്. മികച്ച പ്രകടനം നടത്തിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.