4 തവണയാണ് എനിക്ക് ടീമിനെ റീബിൽഡ് ചെയ്യേണ്ടി വന്നത് : ഇവാൻ വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഐഎസ്എൽ യാത്ര അവസാനിച്ചിട്ടുണ്ട്.പ്ലേ ഓഫ് മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സിനെ ഒഡീഷ എഫ്സി പരാജയപ്പെടുത്തുകയായിരുന്നു.ഇതോടെ ബ്ലാസ്റ്റേഴ്സ് പുറത്തായി. മറ്റൊരു പ്ലേ ഓഫ് മത്സരത്തിൽ ചെന്നൈയിനെ പരാജയപ്പെടുത്തിക്കൊണ്ട് ഗോവയും സെമിക്ക് യോഗ്യത നേടിയിട്ടുണ്ട്.
ഈ സീസണിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് ആദ്യഘട്ടത്തിൽ പുറത്തെടുത്തത്. സൂപ്പർ കപ്പിന് പിരിയുന്ന സമയത്ത് ഒന്നാം സ്ഥാനത്ത് ബ്ലാസ്റ്റേഴ്സായിരുന്നു ഉണ്ടായിരുന്നത്.എന്നാൽ പിന്നീട് ബ്ലാസ്റ്റേഴ്സ് മോശം പ്രകടനം നടത്തുകയായിരുന്നു. മാത്രമല്ല പരിക്കുകൾ പലപ്പോഴും ബ്ലാസ്റ്റേഴ്സിനെ അലട്ടുകയും ചെയ്തിരുന്നു.ലൂണ,പെപ്ര,ദിമി എന്നിവരുടെ പരിക്കുകളായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും വലിയ തിരിച്ചടി ഏൽപ്പിച്ചിരുന്നത്.
ഈ സീസണിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് നിരവധി തവണ വുക്മനോവിച്ച് സംസാരിച്ചിരുന്നു. തനിക്ക് ഈ സീസണിൽ നാല് തവണ ടീമിനെ റീബിൽഡ് ചെയ്യേണ്ടിവന്നു എന്നുള്ള വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്. ഒരു പരിശീലകനെ സംബന്ധിച്ചിടത്തോളം ഇത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പരിക്കുകൾ കാരണം ഈ സീസണിൽ ഞങ്ങൾക്ക് നാല് തവണയാണ് ടീമിനെ റീ ബിൽഡ് ചെയ്യേണ്ടിവന്നത്. ഞങ്ങൾ ആഗ്രഹിക്കുന്ന ഒരു മൊമെന്റത്തിലേക്ക് എത്തുമ്പോൾ,ഒന്നോ രണ്ടോ പ്രധാനപ്പെട്ട താരങ്ങളെ ഞങ്ങൾക്ക് നഷ്ടമാകും.അതോടെ നമ്മുടെ സ്ട്രാറ്റജിയിൽ മാറ്റം വരുത്തേണ്ടി വരും.ഈ പരുക്കുകൾ കാരണം ക്വാളിറ്റിയിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു പരിശീലകൻ എന്ന നിലയിൽ ഇത് വളരെ വലിയ വെല്ലുവിളിയായിരുന്നു,വുക്മനോവിച്ച് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കൽ കൂടി കിരീടങ്ങൾ നേടാനാവാതെ മടങ്ങുകയാണ്.ഡ്യൂറന്റ് കപ്പിലും സൂപ്പർ കപ്പിലും മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.വുക്മനോവിച്ച് ടീമിനെ നല്ല രീതിയിൽ കൊണ്ടുപോകുന്നു എന്നു പറയുമ്പോഴും മൂന്ന് സീസണുകളിലായി കിരീടങ്ങൾ ഒന്നും നേടാൻ സാധിക്കാത്തത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്.