ഇനി കേരള ബ്ലാസ്റ്റേഴ്സ് എന്ത് ചെയ്യും? ലക്ഷ്യം വ്യക്തമാക്കി ഇവാൻ വുക്മനോവിച്ച്!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യഘട്ടത്തിൽ മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്. 12 മത്സരങ്ങളിൽ നിന്ന് എട്ടു വിജയങ്ങൾ നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. സൂപ്പർ കപ്പിന് പിരിയുമ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു. പക്ഷേ സൂപ്പർ കപ്പ് മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കഷ്ടകാലം ആരംഭിച്ചു.
സൂപ്പർ കപ്പിലെ അവസാനത്തെ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു.അതിനുശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച ആറു മത്സരങ്ങളിൽ അഞ്ചിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു.ഗോവയ്ക്കെതിരെ വിജയിച്ചു മത്സരത്തിന്റെ ഒരു ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് തോൽവി മുന്നിൽ കണ്ടിരുന്നു. പിന്നെ ബ്ലാസ്റ്റേഴ്സ് തിരിച്ചുവരികയായിരുന്നു. ആ മത്സരത്തിലെ ആദ്യപകുതിയിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ആശാവഹമായിരുന്നില്ല.
ഒരു ഘട്ടത്തിൽ ഷീൽഡ് കിരീട സാധ്യത ഏറ്റവും കൂടുതൽ കൽപ്പിക്കപ്പെട്ടിരുന്ന കേരള ബ്ലാസ്റ്റേഴ്സ് തകർന്നടിയുകയാണ് ചെയ്തിട്ടുള്ളത്.ഷീൽഡ് സാധ്യത ഇപ്പോൾ പൂർണമായും അവസാനിച്ചിട്ടുണ്ട്.പ്ലേ ഓഫ് യോഗ്യത ഇപ്പോഴും ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. ഇനി കേരള ബ്ലാസ്റ്റേഴ്സ് എന്ത് ചെയ്യും എന്നതിനുള്ള ഒരു വിശദീകരണം പരിശീലകൻ ഇവാൻ വുക്മനോവിച്ച് നൽകിയിട്ടുണ്ട്. ശേഷിക്കുന്ന നാലുമത്സരങ്ങളിൽ നിന്ന് പരമാവധി പോയിന്റുകൾ നേടാൻ വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
ഞങ്ങൾക്ക് ഇനി നാല് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഈ നാല് മത്സരങ്ങളിൽ നിന്നും പരമാവധി പോയിന്റുകൾക്ക് വേണ്ടി ഞങ്ങൾ ഫൈറ്റ് ചെയ്യും. അവസാനം വരെ പോരാടും, മികച്ച ടീമുകളിൽ ഒന്നായി നിലനിൽക്കാൻ ഞങ്ങൾ ശ്രമിക്കുക തന്നെ ചെയ്യും, ഇതാണ് ഇവാൻ വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഇനി മാർച്ച് മുപ്പതാം തീയതിയാണ്. എതിരാളികൾ ജംഷഡ്പൂർ എഫ്സിയാണ്. അതിനുശേഷം ഈസ്റ്റ് ബംഗാൾ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്,ഹൈദരാബാദ് എഫ്സി എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. എല്ലാവരും പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സിന് താഴെ ഉള്ളവരാണെങ്കിലും ഒരിക്കലും ഈ എതിരാളികളെ ഒന്നും വിലകുറച്ച് കാണാൻ കഴിയില്ല.