കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനു വേണ്ടി കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. എതിരാളികൾ ഹൈദരാബാദ് എഫ്സിയാണ്. അവസാനത്തെ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ പോലും ക്ലബ്ബ് വിജയിച്ചിട്ടില്ല. അത് അവസാനിപ്പിക്കാൻ ഇത്തവണ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.മികച്ച ഒരു വിജയം നേടാൻ വേണ്ടിയുള്ള ശ്രമമായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പക്കലിൽ നിന്നുണ്ടാവുക.
കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ പ്രവേശനം സാധ്യമാക്കിയിട്ടുണ്ട്. അഞ്ചാം സ്ഥാനക്കാരായി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ പ്രവേശിച്ചിട്ടുള്ളത്. എതിരാളികൾ ഒഡീഷയായിരിക്കും. ആ പ്ലേ ഓഫ് മത്സരത്തെക്കുറിച്ച് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ സംസാരിച്ചിട്ടുണ്ട്. സർപ്രൈസുകൾക്ക് വേണ്ടി ശ്രമിക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.
അതായത് ഈ പരിശീലകന്റെ ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിന്റെ ഫൈനലിൽ എത്തിയിരുന്നു. അതുപോലെയുള്ള സർപ്രൈസുകൾക്ക് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക. അന്ന് താൻ പരിശീലകനായതുകൊണ്ടല്ല ഫൈനലിൽ എത്തിയതെന്നും മറിച്ച് താരങ്ങളുടെ സഹായം ഉണ്ടായിരുന്നു എന്നും വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
പ്ലേ ഓഫിൽ പ്രവേശിക്കാൻ കഴിഞ്ഞത് ആരാധകർക്ക് സന്തോഷം ഉണ്ടാക്കിയിട്ടുണ്ട്.അത് നമുക്കും സന്തോഷം പകരുന്ന കാര്യമാണ്. നിരാശയുടെ കുറച്ചു വർഷങ്ങൾക്ക് ശേഷം ഞങ്ങൾ ഒരു സർപ്രൈസ് ഉണ്ടാക്കിയിരുന്നു. 2022 ഫൈനലിൽ എത്തിയതായിരുന്നു അത്.പക്ഷേ അത് ഞാൻ പരിശീലകനായതുകൊണ്ട് മാത്രമല്ല. താരങ്ങളുടെ സഹായത്താലാണ് അന്ന് അത് സാധ്യമായത്.തീർച്ചയായും ഇപ്പോഴും ഒരു മികച്ച ഗ്രൂപ്പ് ഞങ്ങൾക്കുണ്ട്. ഞങ്ങളെല്ലാവരും നല്ല രീതിയിൽ സഹകരിച്ചാൽ അതുപോലെയുള്ള സർപ്രൈസുകൾ സൃഷ്ടിക്കാൻ സാധിക്കും, ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും സമീപകാലത്ത് മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നത്.അതുകൊണ്ടുതന്നെ ആരാധകർക്ക് വലിയ പ്രതീക്ഷകൾ ഒന്നുമില്ല. എന്നിരുന്നാലും ഒഡീഷക്കെതിരെ പരമാവധി മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.