മുമ്പ് ബ്ലാസ്റ്റേഴ്സിൽ ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല,പക്ഷേ വരുന്നത് ആരൊക്കെയാണെന്ന് ഓർമ്മവേണം:വുക്മനോവിച്ചിന്റെ മുന്നറിയിപ്പ്.

സ്വപ്ന സമാനമായ ഒരു തുടക്കം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ലഭിച്ചിട്ടുള്ളത്.ഇന്നലെ നടന്ന ഏഴാം മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെ ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചിരുന്നു.മിലോസ് ഡ്രിൻസിച്ച് നേടിയ ഏക ഗോളിലായിരുന്നു ബ്ലാസ്റ്റേഴ്സ് വിജയവും വിലപ്പെട്ട മൂന്ന് പോയിന്റുകളും നേടിയെടുത്തത്.തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വിജയം സ്വന്തമാക്കുന്നത്.

ഏഴു മത്സരങ്ങൾ പൂർത്തിയായപ്പോൾ അഞ്ചു വിജയവും ഒരു സമനിലയും ഒരു തോൽവിയും ആണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. 16 പോയിന്റുകൾ നേടിക്കൊണ്ട് നിലവിൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് ബ്ലാസ്റ്റേഴ്സ് തന്നെയാണ്. ഹൈദരാബാദിനെ കൂടാതെ ഈസ്റ്റ് ബംഗാൾ,ഒഡീഷ, ജംഷെഡ്പൂർ, ബംഗളൂരു എന്നിവരാണ് ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ടത്. നോർത്ത് ഈസ്റ്റിനോട് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയപ്പോൾ മുംബൈ സിറ്റിയോട് പരാജയപ്പെടുകയായിരുന്നു. പക്ഷേ ആ രണ്ടു മത്സരത്തിലും ബ്ലാസ്റ്റേഴ്സിന് മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.

7 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 16 പോയിന്റുകൾ നേടിക്കൊണ്ട് ഒന്നാം സ്ഥാനത്ത് തുടരുക എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അപൂർവ്വമായ കാര്യമാണ്. ഇതിനെക്കുറിച്ച് പരിശീലകൻ വുക്മനോവിച്ച് ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. ഒരുപക്ഷേ മുൻപ് കേരള ബ്ലാസ്റ്റേഴ്സിൽ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലായിരിക്കാം എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. പക്ഷേ വരാനിരിക്കുന്ന മത്സരങ്ങളിലെ കാഠിന്യത്തെ കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വരുന്ന ഡിസംബർ മാസത്തിൽ നമുക്ക് നേരിടേണ്ടി വരിക കഠിനമായ മത്സരങ്ങളാണ്.അത് ഓർമ്മവേണം.ഇപ്പോൾ 16 പോയിന്റുകൾ നേടിക്കൊണ്ട് പോയിന്റ് പട്ടികയിൽ നമ്മൾ ഒന്നാം സ്ഥാനത്താണ്. തീർച്ചയായും ഇത് പ്രചോദനം നൽകുന്ന ഒരു കാര്യമാണ്. ഒരുപക്ഷേ കേരള ബ്ലാസ്റ്റേഴ്സിൽ മുൻപ് ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലായിരിക്കാം. പക്ഷേ നമ്മൾ വളരെ എളിമയോടുകൂടി തന്നെ തുടരണം.കാരണം 15 മത്സരങ്ങൾ ഇനിയും നമുക്ക് ബാക്കിയുണ്ട്,കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.

ഇനി കരുത്തരായ എതിരാളികൾക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന് കളിക്കേണ്ടി വരിക.ചെന്നൈയിൻ,പഞ്ചാബ് എന്നിവർ അത്ര വലിയ വെല്ലുവിളി ഉയർത്തില്ല.പക്ഷേ പിന്നീട് വരുന്ന ഗോവ, മോഹൻ ബഗാൻ, മുംബൈ സിറ്റി എന്നിവർ വലിയ വെല്ലുവിളിയായിരിക്കും ബ്ലാസ്റ്റേഴ്സിന് ഉയർത്തുക. പ്രത്യേകിച്ച് എവേ മത്സരങ്ങൾ വലിയ വെല്ലുവിളിയാവാൻ സാധ്യതയുണ്ട്.

Ivan VukomanovicKerala Blasters
Comments (0)
Add Comment