വെറുതെ ഒരാൾക്ക് ഒരുപാട് കാലം നാഷണൽ ടീമിന്റെ ക്യാപ്റ്റനാവാൻ പറ്റില്ലല്ലോ?ചെർനിച്ചിനെ കുറിച്ച് വുക്മനോവിച്ച്.
കേരള ബ്ലാസ്റ്റേഴ്സ് ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ടീമിലേക്ക് കൊണ്ടുവന്ന ഏക താരം ഫെഡോർ ചെർനിച്ചാണ്. യൂറോപ്പ്യൻ രാജ്യമായ ലിത്വാനിയ ദേശീയ ടീമിന്റെ ക്യാപ്റ്റനാണ് ചെർനിച്ച്. ഒരുപാട് കാലമായി അദ്ദേഹം അവിടെ നായകനായി തുടരുന്നു. ആ ക്യാപ്റ്റനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ നഷ്ടപ്പെട്ട ഒഴിവിലേക്കാണ് ലിത്വാനിയൻ ക്യാപ്റ്റനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.
ഫെഡോർ ചെർനിച്ചിന്റെ അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകരുള്ളത്. നാളെ ഒഡീഷക്കെതിരെ നടക്കുന്ന മത്സരത്തിൽ അദ്ദേഹം തന്റെ അരങ്ങേറ്റം നടത്തുമോ എന്നത് ആരാധകർ ഉറ്റുനോക്കുന്ന ഒരു കാര്യമാണ്.ടീമിനോടൊപ്പം അദ്ദേഹം ട്രെയിനിങ് നടത്തിയിട്ടുണ്ട്. പുതുതാരം റെഡിയാണ് എന്നുള്ള ഒരു വീഡിയോ കേരള ബ്ലാസ്റ്റേഴ്സ് പുറത്തുവിടുകയും ചെയ്തിരുന്നു.അതുകൊണ്ടുതന്നെ അദ്ദേഹം കളിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
മത്സരത്തിന് മുന്നോടിയായുള്ള പ്രസ് കോൺഫറൻസിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ചെർനിച്ചിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഈ താരത്തിന്റെ കഴിവുകളെയാണ് പരിശീലകൻ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.ക്വാളിറ്റി ഉള്ളതുകൊണ്ടാണ് ഒരുപാട് കാലമായി ചെർനിച്ച് ലിത്വാനിയയുടെ പരിശീലകനായി കൊണ്ട് തുടരുന്നത് എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
ഫെഡോർ ഒരു ഗ്രേറ്റ് പ്രൊഫഷണലാണ്.ലിത്വാനിയ നാഷണൽ ടീമിന്റെ ക്യാപ്റ്റനുമാണ്. വെറുതെ ഒരാൾക്കും ഒരുപാട് കാലം നാഷണൽ ടീമിന്റെ ക്യാപ്റ്റനായി തുടരാൻ കഴിയില്ല. അതിനുള്ള ക്വാളിറ്റി അദ്ദേഹത്തിനുണ്ട്.ഒരു മഹത്തായ വ്യക്തിത്വം കൂടിയാണ് അദ്ദേഹം. നല്ല മെന്റാലിറ്റിയും ഉണ്ട്.കഴിഞ്ഞ ഡിസംബർ മാസം വരെ അദ്ദേഹം കളിച്ചിട്ടുണ്ട്, ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
വളരെ ചെറിയ ഒരു കോൺട്രാക്ടിൽ ആണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്.മികച്ച പ്രകടനം നടത്തിയാൽ അദ്ദേഹത്തെ നിലനിർത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ തീർച്ചയായും കേരള ബ്ലാസ്റ്റേഴ്സ് നടത്തുക തന്നെ ചെയ്യും. സ്ട്രൈക്കർ പെപ്രയെ കൂടി നഷ്ടപ്പെട്ടതുകൊണ്ട് വലിയ ഉത്തരവാദിത്തങ്ങളാണ് ഇപ്പോൾ തന്നെ ചെർനിച്ചിനെ കാത്തിരിക്കുന്നത്.