ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും:ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്മനോവിച്ച് പറയുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിലെ അടുത്ത മത്സരത്തിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുകയാണ്.ഈസ്റ്റ് ബംഗാൾ എഫ്‍സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഈസ്റ്റ് ബംഗാളിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഇന്നത്തെ മത്സരം നടക്കുക. ഈ സീസണിലെ രണ്ടാമത്തെ എവേ മത്സരത്തിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് വരുന്നത്.
ഈ മത്സരത്തിനു മുന്നേ നടത്തിയ പത്രസമ്മേളനത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച് ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഫുട്ബോളിന്റെ സത്ത അഥവാ എസൻസ് എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. കൂടാതെ ഫുട്ബോൾ ലോകത്തെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെയും ഈ സെർബിയൻ പരിശീലകൻ പരാമർശിച്ചിട്ടുണ്ട്.
കഠിനാധ്വാനം, ആത്മാർത്ഥത,ഡെഡിക്കേഷൻ,ക്യാരക്ടർ, മാനസിക ഉല്ലാസം എന്നിവയൊക്കെയാണ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ പ്രധാനപ്പെട്ടത്. ഒരു ഫുട്ബോൾ താരത്തിന്റെ യാത്രയിൽ ഇതൊക്കെ വളരെ ഗൗരവമായ ഘടകങ്ങളാണ്.ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ പോലെയുള്ള വലിയ താരങ്ങളിലേക്ക് നിങ്ങൾ നോക്കൂ,അവരൊക്കെ അസാധാരണമായ താരങ്ങളാണ്.അതിനു കാരണം ഈ പറഞ്ഞ കാര്യങ്ങളാണ്.
Ivan Vukomanović 🗣️ "What truly matters in football is hard work, commitment, dedication, character, and the mental aspect. These are the crucial factors in a footballer's journey. When you look at the big stars like Messi and Ronaldo, they are exceptional, but in every football…
— KBFC XTRA (@kbfcxtra) November 3, 2023
പക്ഷേ ലോകമെമ്പാടുമുള്ള ഓരോ ഫുട്ബോൾ ടീമിലും നിങ്ങൾക്ക് ഓരോ സ്റ്റാറുകളെ കാണാൻ കഴിയും.ഒരുപാട് ഹാർഡ് വർക്ക് ചെയ്യുന്ന താരങ്ങളെ കാണാൻ കഴിയും.മാനസികമായി കരുത്തുറ്റ താരങ്ങളെ കാണാൻ കഴിയും. ഇതാണ് ഫുട്ബോളിന്റെ യഥാർത്ഥ എസൻസ്, പ്രസ് കോൺഫറൻസിൽ ഇവാൻ വുക്മനോവിച്ച് പറഞ്ഞു.
— KBFC XTRA (@kbfcxtra) November 3, 2023
ഫുട്ബോൾ താരങ്ങൾക്ക് വേണ്ടത് എന്താണ് എന്നത് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മത്സരത്തിൽ ഒഡീഷയോട് തിരിച്ചടികൾ ലഭിച്ചു കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയിരുന്നത്.പക്ഷേ മത്സരത്തിന്റെ രണ്ടാം പകുതിയിൽ അതിൽ നിന്നും മോചിതരായി കൊണ്ട് തിരിച്ചുവരാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുകയായിരുന്നു. അത് പരിശീലകനായ ഇവാന് ഏറെ സന്തോഷം പകർന്ന ഒരു കാര്യമായിരുന്നു.