അതോടുകൂടി പരാതി പറയുന്ന പരിപാടി ഞാൻ നിർത്തി:തുറന്ന് പറഞ്ഞ് വുക്മനോവിച്ച്!
കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ എങ്ങനെയാണ് കേരള ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചത് എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ബംഗളൂരു എഫ്സിക്കെതിരെയുള്ള പ്ലേ ഓഫ് മത്സരം വിവാദങ്ങളിൽ കലാശിക്കുകയായിരുന്നു.സുനിൽ ഛേത്രി നേടിയ ഗോൾ റഫറി അനുവദിച്ചതിനെ തുടർന്ന് പരിശീലകന്റെ നിർദ്ദേശപ്രകാരം ബ്ലാസ്റ്റേഴ്സ് താരങ്ങൾ മത്സരം ബഹിഷ്കരിച്ചു.പക്ഷേ അതിന് വലിയ ശിക്ഷയാണ് നേരിടേണ്ടിവന്നത്.
നാല് കോടി രൂപയാണ് കേരള ബ്ലാസ്റ്റേഴ്സ് പിഴയായി കൊണ്ട് നടക്കേണ്ടി വരുന്നത്. അന്താരാഷ്ട്ര കായിക കോടതിയിൽ പോലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുന്ന ഒരു കാഴ്ച നമ്മൾ കണ്ടു. മാത്രമല്ല പരിശീലകൻ ഇവാൻ വുക്മനോവിച്ചിന് കടുത്ത ശിക്ഷ ലഭിച്ചു.10 മത്സരങ്ങളിൽ നിന്നാണ് വിലക്ക് അദ്ദേഹത്തിന് ലഭിച്ചത്. അതിനുശേഷം ഈ സീസണിൽ തിരിച്ചെത്തിയപ്പോഴും അദ്ദേഹത്തിന് വിലക്ക് ലഭിച്ചിരുന്നു.റഫറിമാരെ വിമർശിച്ചതിനായിരുന്നു ബ്ലാസ്റ്റേഴ്സ് പരിശീലകന് വിലക്ക് ലഭിച്ചത്.
ഇതേ കുറിച്ച് ചില കാര്യങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുണ്ട്. അതായത് ഈ വിലക്കുകൾ ലഭിച്ചതോടുകൂടി പാശ്ചാത്യ രാജ്യങ്ങളിൽ പരാതി പറയുന്ന ചെറിയ കാര്യങ്ങളിൽ പരാതിപ്പെടുന്നത് ഞാൻ ഇവിടെ അവസാനിപ്പിച്ചു എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
പാശ്ചാത്യ ഭാഗത്ത് പൊതുവേ പരാതിപ്പെടുന്ന ചെറിയ ചില കാര്യങ്ങളുണ്ട്.ഞാൻ ഇവിടെ അത്തരം കാര്യങ്ങളിൽ പരാതിപ്പെട്ടിരുന്നു. പക്ഷേ വിലക്ക് ലഭിച്ചതോടുകൂടി അത്തരം കാര്യങ്ങളിൽ പരാതിപ്പെടുന്നത് ഞാൻ അവസാനിപ്പിച്ചു. പിന്നീട് ഞാൻ എങ്ങനെയോ കൂടുതൽ ശാന്തനായി. പ്രതികരിക്കുന്നത് കുറച്ചു. എന്തൊക്കെ സംഭവിച്ചാലും പോസിറ്റീവായി കൊണ്ട് തുടരാൻ തീരുമാനിച്ചു,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
അതായത് ലീഗിലെ സംഘാടകരുടെയും റഫറിമാരുടെയും കഴിവുകേടിനെ വിമർശിക്കുന്നത് താൻ ഏറെക്കുറെ അവസാനിപ്പിച്ചു എന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. ഒരു ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്സ് വീണ്ടും കളിക്കളത്തിലേക്ക് എത്തുകയാണ്. എതിരാളികൾ ജംഷെഡ്പൂർ എഫ്സിയാണ്. ശനിയാഴ്ച രാത്രിയാണ് ഈ മത്സരം നടക്കുക.