Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഉള്ളത് ഉള്ളതുപോലെ പറയാറുണ്ട്: താരങ്ങളെക്കുറിച്ച് ഇവാൻ വുക്മനോവിച്ച്

80

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ.മറ്റെന്നാൾ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ പഞ്ചാബ് എഫ്സിയാണ്.കൊച്ചി കലൂരിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ വിജയിക്കേണ്ടത് ബ്ലാസ്റ്റേഴ്സിന് അത്യാവശ്യമാണ്.എന്തെന്നാൽ അവസാന മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമായത് ആരാധകർക്ക് ആശങ്ക നൽകുന്നുണ്ട്.മാത്രമല്ല താരങ്ങൾ പലരും പരിക്കിന്റെ പിടിയിലുമാണ്. ഇതിനെ മറികടന്നു കൊണ്ട് വേണം ബ്ലാസ്റ്റേഴ്സിന് വിജയങ്ങൾ കരസ്ഥമാക്കാൻ.മാത്രമല്ല ചില താരങ്ങളുടെ പ്രകടന മികവ് നഷ്ടമായതും കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്. ഇതിനെല്ലാം പരിഹാരം കാണേണ്ടത് പരിശീലകനായ ഇവാൻ വുക്മനോവിച്ചാണ്.

പരിശീലകൻ പുതുതായി നൽകിയ ഇന്റർവ്യൂവിൽ താരങ്ങളുമായുള്ള സമീപനത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതായത് താരങ്ങളോട് കാര്യങ്ങൾ തുറന്നു പറയാൻ താൻ മടി കാണിക്കാറില്ല എന്നാണ് വുക്മനോവിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ഉള്ള കാര്യം ഉള്ളതുപോലെ താരങ്ങളുടെ മുഖത്ത് നോക്കി താൻ പറയാറുണ്ട് എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.രേഖക്ക് നൽകിയ അഭിമുഖത്തിലാണ് വുക്മനോവിച്ച് സംസാരിച്ചിട്ടുള്ളത്.

ഞാൻ എപ്പോഴും എന്റെ താരങ്ങളോട് സത്യസന്ധമായിരിക്കും, അത് അവർക്ക് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിൽ കൂടിയും ഞാൻ സത്യം അവരോട് പറയാറുണ്ട്. മാത്രമല്ല അവരോട് ഈഗോ ഒരു വശത്തേക്ക് മാറ്റിവെക്കാനും ഞാൻ ആവശ്യപ്പെടാറുണ്ട്,അങ്ങനെ പറയുന്നതിൽ എനിക്ക് യാതൊരുവിധ പ്രശ്നങ്ങളും ഇല്ല,വുക്മനോവിച്ച് പറഞ്ഞു.

ഈയിടെ വുക്മനോവിച്ച് പുറത്ത് വിട്ട ഇൻസ്റ്റഗ്രാം പോസ്റ്റ് വലിയ ശ്രദ്ധ നേടിയിരുന്നു.അതായത് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം ദിമിയെ ഉദ്ദേശിച്ചുകൊണ്ടാണ് ആ പോസ്റ്റ് വുക്മനോവിച്ച് പങ്കുവെച്ചത് എന്നാണ് ആരാധകരുടെ നിരീക്ഷണങ്ങൾ.എന്നാൽ ആരെയാണ് അത് കൃത്യമായി ലക്ഷ്യം വെച്ചതെന്ന് വ്യക്തമല്ല.ഏതായാലും ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടണമെങ്കിൽ ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ തിരിച്ചെത്തേണ്ടതുണ്ട്.