കേരള ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം ഘട്ടത്തിലെ ആദ്യമത്സരത്തിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഒഡീഷ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ദിമിയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തിരുന്നു. പക്ഷേ രണ്ടാം പകുതിയിൽ റോയ് കൃഷ്ണ നേടിയ രണ്ട് ഹെഡർ ഗോളുകൾ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം നേടിക്കൊടുക്കുകയായിരുന്നു.
പല സുപ്രധാന താരങ്ങളും ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ കളിച്ചത്.അഡ്രിയാൻ ലൂണ,പെപ്ര എന്നിവരെയൊക്കെ കേരള ബ്ലാസ്റ്റേഴ്സിന് പരിക്ക് മൂലം നഷ്ടമായിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്റ്റാർട്ടിങ് പലവിധ മാറ്റങ്ങളും കേരള ബ്ലാസ്റ്റേഴ്സിന് നടപ്പിലാക്കേണ്ടി വന്നിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന് പൂർണ്ണ ഫിറ്റ്നസ് ഉള്ള മുഴുവൻ സ്‌ക്വാഡിനെയും ഇതുവരെ ഈ സീസണിൽ ഒരുമിച്ച് ലഭിച്ചിട്ടില്ല.സീസണിന്റെ തുടക്കം തൊട്ടേ പരിക്കുകൾ ബ്ലാസ്റ്റേഴ്സിന് അലട്ടുന്നുണ്ട്.
അത് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സും എതിരാളികളും തമ്മിലുള്ള വ്യത്യാസം എന്നാണ് ഇവാൻ വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. അതായത് മുഴുവൻ സ്‌ക്വാഡിനെയും കൊണ്ട് ഈ സീസണിൽ ഒരിക്കൽപോലും കേരള ബ്ലാസ്റ്റേഴ്സിന് കളിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് കോച്ച് പറഞ്ഞിട്ടുള്ളത്. ഇതൊരിക്കലും ഒരു പരാതിയായിട്ട് താൻ പറയുന്നില്ലെന്നും മറിച്ച് ഇതാണ് തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്നുമാണ് വുക്മനോവിച്ച് വിശദീകരിച്ചിട്ടുള്ളത്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
ഞങ്ങൾക്ക് ഇതുവരെ ഫുൾ സ്‌ക്വാഡുമായി ഒരു മത്സരം പോലും കളിക്കാനുള്ള അവസരം ഈ സീസണിൽ ലഭിച്ചിട്ടില്ല.13 മത്സരങ്ങൾ ഈ സീസണിൽ ഐഎസ്എല്ലിൽ ഞങ്ങൾ കളിച്ചു.ഒരു മത്സരത്തിൽ പോലും ഞങ്ങൾക്ക് എല്ലാവരെയും ഒരുമിച്ച് ലഭ്യമായിട്ടില്ല. പക്ഷേ ഇതൊരു പരാതിയല്ല,മറിച്ച് ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയാണ്.ഈ സീസണിൽ ഉടനീളം ഞങ്ങൾ കൈകാര്യം ചെയ്യേണ്ടി വന്ന ഒരു വിഷയമാണിത്.ഓരോ മത്സരവും ഞങ്ങളെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ സ്റ്റോറിയാണ്. പല താരങ്ങൾക്കും പരിക്കേറ്റപ്പോൾ യുവ താരങ്ങളാണ് മുന്നോട്ട് വന്നത്. പക്ഷേ ഇത്തരം മത്സരങ്ങളിൽ കാര്യങ്ങൾ കടുപ്പമായിരിക്കും. പ്രത്യേകിച്ച് രണ്ടാം പകുതിയിൽ ഇന്ന് നമ്മൾ അത് കണ്ടതാണ്,വുക്മനോവിച്ച് പറഞ്ഞു.
ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.അറ്റാക്കിലും ഡിഫൻസിലും മികച്ച് നിന്നിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ പിഴക്കുകയായിരുന്നു.നിലവിൽ ഒന്നാം സ്ഥാനത്ത് ഗോവയും രണ്ടാം സ്ഥാനത്ത് ഒഡീഷയുമാണ്. മൂന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.