ലീഗിന് നിലവാരം കുറവ് തന്നെയാണ്, വേൾഡ് കപ്പ് യോഗ്യത നേടാൻ ചെയ്യേണ്ടതെന്തെന്ന് പറഞ്ഞ് വുക്മനോവിച്ച്!
ഇന്ത്യൻ ദേശീയ ടീം വളരെ മോശം പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.ഏഷ്യൻ കപ്പിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഒരു ഗോൾ പോലും നേടാൻ ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തിൽ ഇന്ത്യ സമനില വഴങ്ങി. രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു.
സ്വന്തം വേദിയിൽ വച്ചുകൊണ്ടാണ് ഇന്ത്യ ദുർബലരായ അഫ്ഗാനോട് പരാജയപ്പെട്ടത്. ഇതോടെ വലിയ വിവാദങ്ങൾ ഉയർന്നുവന്നു.സ്റ്റിമാച്ചിനെ പുറത്താക്കണം എന്ന ആവശ്യം വളരെയധികം ഉയർന്നു കേട്ടിട്ടുണ്ട്. പക്ഷേ ഇക്കാര്യത്തിൽ ഒരു തീരുമാനം AIFF എടുത്തിട്ടില്ല.ഇന്ത്യൻ ദേശീയ ടീമിന്റെ മോശം പ്രകടനത്തിൽ എല്ലാവരും വളരെയധികം നിരാശരാണ്. ടീമിനകത്ത് പലവിധ പ്രശ്നങ്ങൾ ഉണ്ടെന്ന് മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു.
ഇന്ത്യൻ ദേശീയ ടീമിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ സംസാരിച്ചിട്ടുണ്ട്. മറ്റുള്ള പല ലീഗുകളുമായി താരതമ്യം ചെയ്യുമ്പോൾ ഐഎസ്എല്ലിന് നിലവാരം കുറവാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇന്ത്യ മികച്ച രൂപത്തിലുള്ള അണ്ടർ ഏജ് ടീമുകൾ ഉണ്ടാക്കിയെടുക്കണം എന്നും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.വുക്മനോവിച്ച് പറഞ്ഞതിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ യാഥാർത്ഥ്യം എന്തെന്നാൽ, ചില ലീഗുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന്റെ നിലവാരം കുറവാണ്.വേൾഡ് കപ്പ്, ഏഷ്യൻ കപ്പ് തുടങ്ങിയ കോമ്പറ്റീഷനുകൾ ഇന്ത്യ പോരാടണം എന്നുണ്ടെങ്കിൽ തീർച്ചയായും നമ്മൾ ഒന്നോ രണ്ടോ യങ്ങ് ആയിട്ടുള്ള നാഷണൽ ടീമുകൾ പടുത്ത് ഉയർത്തേണ്ടത് ഉണ്ട്.അണ്ടർ 17, അണ്ടർ 19 എന്നീ മേഖലകളിൽ മികച്ച ടീമിനെ വാർത്തെടുക്കേണ്ടതുണ്ട്,ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഫിഫ റാങ്കിങ്ങിൽ ഇന്ത്യ ഒരുപാട് പുറകോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ഇപ്പോൾ കളിക്കുന്നത്.വേൾഡ് കപ്പ് യോഗ്യതയിൽ മൂന്നാം റൗണ്ടിലേക്ക് ഇന്ത്യയെ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ താൻ പരിശീലക സ്ഥാനം രാജിവെക്കും എന്ന് വുക്മനോവിച്ച് തന്നെ വ്യക്തമാക്കിയിരുന്നു.