ഇന്ത്യൻ ഫുട്ബോളിന് വളർച്ചയുണ്ടാകണമെങ്കിൽ നിങ്ങൾ അത് ചെയ്തേ മതിയാകൂ :AIFFന് വിലപ്പെട്ട നിർദ്ദേശങ്ങളുമായി ഇവാൻ വുക്മനോവിച്ച്.

ഇന്ത്യൻ സൂപ്പർ ലീഗ് വന്നതിനുശേഷം ഇന്ത്യൻ ഫുട്ബോളിന് വളർച്ചയുണ്ടായിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഒരുപാട് കാലം മുരടിച്ചുകൊണ്ട് തുടർന്ന് പോന്ന ഒന്നായിരുന്നു ഇന്ത്യൻ ഫുട്ബോൾ.എന്നാൽ സമീപകാലത്ത് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. കൂടുതൽ മികച്ച താരങ്ങൾ ഇന്ത്യയിൽ നിന്നും ഉയർന്നു വരുന്നുണ്ട്.

പക്ഷേ ഇപ്പോഴും ഇന്ത്യ എവിടെയും എത്തിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഒരുപാട് ദൂരം ഇന്ത്യക്ക് സഞ്ചരിക്കാൻ ഉണ്ട്. മാത്രമല്ല അതിവേഗത്തിലുള്ള ഒരു വളർച്ചയൊന്നും ഇന്ത്യൻ ഫുട്ബോളിന് ഇപ്പോൾ ലഭിക്കുന്നില്ല.വേണ്ടപ്പെട്ടവരിൽ നിന്നുള്ള അർഹമായ പിന്തുണയും ഇന്ത്യൻ ഫുട്ബോളിന് ഇപ്പോൾ ലഭിക്കുന്നില്ല.അതിലൊക്കെ കാതലായ മാറ്റങ്ങൾ വന്നാൽ മാത്രമാണ് ഇന്ത്യൻ ഫുട്ബോളിനെ കൂടുതൽ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ.

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ഇന്ത്യൻ ഫുട്ബോളിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോളിന് വളർച്ച ഉണ്ടാക്കണമെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചേ മതിയാകൂ എന്നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനോട് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്. മലയാളത്തിലെ തന്നെ ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു കോച്ച്.

ഇന്ത്യൻ ഫുട്ബോൾ വളരണമെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതുണ്ട്.അല്ലാതെ മറ്റൊരു വഴിയും ഇവിടെയില്ല. പരിശീലന സൗകര്യങ്ങൾ വർദ്ധിപ്പിക്കണം. യുവ താരങ്ങളെ വാർത്തെടുക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകണം. കൂടുതൽ മികച്ച സ്റ്റേഡിയങ്ങൾ ഇവിടെ ഉണ്ടാകണം. മാത്രമല്ല റഫറിംഗ് നിലവാരം വർദ്ധിപ്പിക്കണമെങ്കിൽ സാങ്കേതിക വിദ്യകൾ അത്യാവശ്യമാണ്, ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ച് പറഞ്ഞത്.

ഇന്ത്യൻ റഫറിമാരുടെ തീരുമാനങ്ങൾക്ക് പലപ്പോഴും വിമർശനങ്ങളും വിവാദങ്ങളും ഏൽക്കേണ്ടി വരാറുണ്ട്.VAR സമ്പ്രദായം ഇന്ത്യൻ ഫുട്ബോളിൽ അത്യാവശ്യമായ ഒരു സമയമാണിത്.എന്നാൽ വളരെയധികം ചിലവ് വരുന്നു എന്ന കാരണത്താലാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇതുവരെ ഇത് നടപ്പിലാക്കാത്തത്.

indian FootballIvan VukomanovicKerala Blasters
Comments (0)
Add Comment