രണ്ടര മാസത്തെ 10 മത്സരങ്ങൾക്ക് വേണ്ടി താരങ്ങളെ കൊണ്ടുവരുന്നത് ബുദ്ധിയല്ല:ബ്ലാസ്റ്റേഴ്സിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയെക്കുറിച്ച് ഇവാൻ
കേരള ബ്ലാസ്റ്റേഴ്സ് ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വലിയ രൂപത്തിലുള്ള അഴിച്ചു പണികൾ ഒന്നും തന്നെ നടത്തിയിട്ടില്ല. ചെറിയ ചില മാറ്റങ്ങളാണ് ക്ലബ്ബിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. രണ്ട് താരങ്ങൾ ക്ലബ്ബ് വിട്ടു കഴിഞ്ഞു.ബ്രയിസ് മിറാണ്ട്,ബിദ്യാസാഗർ സിംഗ് എന്നിവരാണ് ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിട്ടുള്ളത്. ഇതിൽ മിറാണ്ട ലോൺ അടിസ്ഥാനത്തിലാണ് ക്ലബ്ബ് വിട്ടിട്ടുള്ളത്. പഞ്ചാബ് എഫ്സിയാണ് അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്.
അതേസമയം രണ്ട് റിസർവ് താരങ്ങൾക്ക് പ്രമോഷൻ സീനിയർ സ്‌ക്വാഡിലേക്ക് ബ്ലാസ്റ്റേഴ്സ് ആഡ് ചെയ്തിട്ടുണ്ട്.കോറോ സിംഗ്, അരിത്രാ ദാസ് എന്നിവരെയാണ് കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നടത്തിയ ഏക സൈനിങ് ഫെഡോർ ചെർനിച്ചിന്റേതാണ്.അഡ്രിയാൻ ലൂണയുടെ പകരക്കാരനായി കൊണ്ടാണ് ചെർനിച്ച് വന്നിട്ടുള്ളത്. മറ്റൊരു ഇന്ത്യൻ താരവുമായി ബ്ലാസ്റ്റേഴ്സ് കരാറിൽ എത്തിയിട്ടുണ്ടെങ്കിലും അടുത്ത സീസണിൽ മാത്രമാണ് അദ്ദേഹം ക്ലബ്ബിനോടൊപ്പം ചേരുക.
കേരള ബ്ലാസ്റ്റേഴ്സിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയെ കുറിച്ച് പരിശീലകനായ ഇവാൻ വുക്മനോവിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പരിക്കുകൾ അലട്ടുമ്പോൾ പ്ലാൻ ചെയ്ത പോലെ കാര്യങ്ങൾ ട്രാൻസ്ഫർ മാർക്കറ്റിൽ നടക്കില്ല എന്നാണ് ആശാൻ പറഞ്ഞിട്ടുള്ളത്.രണ്ടര മാസത്തേക്ക് വേണ്ടി 10 മത്സരങ്ങൾക്ക് വേണ്ടി മാത്രം ഒരുപാട് താരങ്ങളെ കൊണ്ടു വരുന്നത് ബുദ്ധിയല്ലെന്നും വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്.
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കാര്യങ്ങൾ പ്ലാൻ ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്തെന്നാൽ അവസാനം നിമിഷങ്ങളിൽ ഒരുപാട് പരിക്കിന്റെ പ്രശ്നങ്ങൾ ഞങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നമ്മുടെ ടീമിലെ അഭാവത്തിന് അനുസരിച്ച് മികച്ച താരങ്ങളെയാണ് നമ്മൾ ലക്ഷ്യം വെക്കുക.പക്ഷേ കേവലം 10 മത്സരങ്ങൾക്ക് വേണ്ടി, കേവലം രണ്ടര മാസത്തേക്ക് വേണ്ടി താരങ്ങളെ കൊണ്ടുവരുന്നത് ബുദ്ധിയല്ല. കാരണം അഡാപ്റ്റാവാനും യഥാർത്ഥ രൂപത്തിൽ എത്താനും അവർക്ക് വളരെയധികം സമയം ആവശ്യമായി വരും,അത് ബുദ്ധിമുട്ടുള്ള കാര്യമാണ്,വുക്മനോവിച്ച് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു ഓപ്ഷനും ഇല്ലാത്തതു കൊണ്ട് തന്നെയാണ് അഡ്രിയാൻ ലൂണയുടെ പകരം ചെർനിച്ചിനെ കൊണ്ടുവന്നിട്ടുള്ളത്. വളരെ ചെറിയ കരാർ തന്നെയാണ് അദ്ദേഹത്തിന് ഉള്ളത്.അദ്ദേഹത്തിന് തിളങ്ങാൻ കഴിയുമോ, ക്ലബ്ബ്മായി വേഗം പൊരുത്തപ്പെടാൻ കഴിയുമോ എന്ന കാര്യത്തിലൊക്കെ ആരാധകരുടെ ആശങ്കകൾ ബാക്കിയാണ്.