സ്റ്റേഡിയം കാലിയാകും, ടിവിയിൽ പോലും കാണാൻ ആളുണ്ടാവില്ല:ഐഎസ്എല്ലിന് ഗുരുതരമായ മുന്നറിയിപ്പ് നൽകി ഇവാൻ വുക്മനോവിച്ച്.

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നടക്കുന്ന ഐഎസ്എൽ മത്സരത്തിൽ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ഈസ്റ്റ് ബംഗാളിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. ഈസ്റ്റ് ബംഗാളിന്റെ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. കഴിഞ്ഞ ജനുവരിക്ക് ശേഷം ഇതുവരെ കളിച്ച എല്ലാ എവേ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഒരു പോയിന്റ് പോലും നേടാൻ കഴിഞ്ഞിട്ടില്ല.

അതിന് മാറ്റം വരുത്തുക എന്ന ഉദ്ദേശത്തോടുകൂടിയായിരിക്കും ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. ഈ മത്സരത്തിന് മുന്നേ നടന്ന പ്രസ് കോൺഫറൻസിൽ ഇവാൻ വുക്മനോവിച്ച് ഒരിക്കൽ കൂടി ആ അപാകത ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ഐഎസ്എല്ലിൽ വീഡിയോ അസിസ്റ്റന്റ് റഫറിംഗ് നടപ്പിലാക്കേണ്ട ആവശ്യകതയെ പറ്റിയാണ് അദ്ദേഹം വീണ്ടും സംസാരിച്ചിട്ടുള്ളത്.VAR സിസ്റ്റത്തിന് വേണ്ടിയാണ് ഇവാൻ മുറവിളി കൂട്ടുന്നത്.

റഫറിമാരുടെ തുടർച്ചയായ അബദ്ധങ്ങളും തെറ്റായ തീരുമാനങ്ങളും വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് ഇവാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് മുന്നറിയിപ്പായി കൊണ്ട് നൽകുന്നത്. അങ്ങനെ സംഭവിച്ചാൽ പിന്നീട് ഐഎസ്എൽ കാണാൻ ആളുണ്ടാവില്ലെന്നും ഇവാൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് പോകാം.

ഇവിടുത്തെ റഫറിമാരോട് എനിക്ക് പ്രത്യേകിച്ച് വിരോധങ്ങൾ ഒന്നുമില്ല. അവർ ആത്മാർത്ഥതയോടു കൂടി തന്നെ പ്രവർത്തിക്കാൻ ശ്രമിക്കുന്നുണ്ട്.പക്ഷേ ഇവിടുത്തെ ഫെഡറേഷൻ അവരെ സഹായിക്കുന്നില്ല.അവർക്ക് ആവശ്യമായ ടെക്നോളജി നൽകുന്നില്ല. അതുകൊണ്ടുതന്നെ തുടർച്ചയായി മോശം തീരുമാനങ്ങളും അബദ്ധങ്ങളും ഇവിടെ പിറക്കുന്നു.അത് ടീമുകൾക്ക് തിരിച്ചടിയാകുന്നു.

വിജയങ്ങളുടെ കാര്യത്തിലും പോയിന്റുകളുടെ കാര്യത്തിലും റാങ്കിങ്ങുകളുടെ കാര്യത്തിലുമൊക്കെ ടീമുകൾക്ക് അത് തിരിച്ചടിയാകുന്നു. ഇത് ഒരുതരം മടുപ്പാണ് സൃഷ്ടിക്കുക. താരങ്ങൾക്കും പരിശീലകർക്കും സ്റ്റാഫുകൾക്കും ആരാധകർക്കും മാധ്യമങ്ങൾക്കുമൊക്കെ മടുപ്പ് ഉണ്ടാകും. അതിന്റെ പരിണിതഫലമായി കൊണ്ട് രണ്ട് കാര്യങ്ങളാണ് സംഭവിക്കുക. ഒന്ന് സ്റ്റേഡിയത്തിലേക്ക് ആളുകൾ എത്തില്ല.രണ്ടാമത് ഐഎസ്എൽ മത്സരം നടക്കുന്ന ചാനലുകൾ മാറ്റപ്പെടും,ഇവാൻ വുക്മനോവിച്ച് പ്രസ് കോൺഫറൻസിൽ പറഞ്ഞു.

വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ചൂണ്ടി കാണിച്ചിട്ടുള്ളത്.VAR ലൈറ്റ് നടപ്പിലാക്കും എന്ന വാഗ്ദാനം AIFF പ്രസിഡന്റ് കഴിഞ്ഞ സീസണിൽ നൽകിയിരുന്നു. എന്നാൽ യാതൊന്നും തന്നെ ഇതുവരെ നടപ്പിലായിട്ടില്ല.

indian Super leagueIvan VukomanovicKerala Blasters
Comments (0)
Add Comment