കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന മത്സരത്തിൽ അതിഗംഭീരമായ ഒരു തിരിച്ചുവരവായിരുന്നു നടത്തിയിരുന്നത്.ചെന്നൈയിൻ എഫ്സിക്കെതിരെ ഒരു ഘട്ടത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് പിറകിൽ പോയിരുന്നു.പിന്നീട് രണ്ട് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് കംബാക്ക് നടത്തുകയായിരുന്നു. എന്നാൽ വിജയിക്കാൻ കഴിയുന്നില്ല എന്നത് ആരാധകർക്ക് ഒരല്പം നിരാശ പകരുന്ന കാര്യമാണ്.
എന്തെന്നാൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തിയിരുന്നു.ഏറ്റവും കൂടുതൽ ആക്രമണങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്ന് തന്നെയാണ് ഉണ്ടായത്.പക്ഷേ കിട്ടിയ അവസരങ്ങൾ കൂടുതലായിട്ട് മുതലെടുക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. മാത്രമല്ല പ്രതിരോധനിരയിൽ പല പിഴവുകളും കേരള ബ്ലാസ്റ്റേഴ്സ് വരുത്തി വെച്ചിരുന്നു.
ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇന്നലത്തെ മത്സരത്തിൽ അഡ്രിയാൻ ലൂണ മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു.പെപ്ര നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് ലൂണയാണ്. പിന്നീട് മത്സരത്തിന്റെ അവസാനത്തിൽ ലൂണയെ പിൻവലിച്ചുകൊണ്ട് സക്കായിയെ വുക്മനോവിച്ച് ഇറക്കുകയായിരുന്നു.ഇപ്പോഴിതാ ഒരു വെളിപ്പെടുത്തൽ ഇവാൻ നടത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ലൂണ അസുഖബാധിതനായിരുന്നു എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ രണ്ട് ദിവസമായി പനി കാരണം ബുദ്ധിമുട്ടുകയായിരുന്നു അഡ്രിയാൻ ലൂണ.അദ്ദേഹത്തിന് ഒരു ട്രെയിനിങ് സെഷൻ നഷ്ടമായിരുന്നു. പക്ഷേ ലൂണയുടെ മെന്റാലിറ്റി വിലമതിക്കാനാവാത്തതാണ്. കാരണം ഈ ബുദ്ധിമുട്ടുകൾക്കിടയിലും മത്സരത്തിന്റെ അവസാനം വരെ വിജയിക്കാൻ വേണ്ടി അദ്ദേഹം പോരാടിയിരുന്നു, ഇതാണ് ലൂണയെ കുറിച്ച് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
ആത്മാർത്ഥതയുടെ പര്യായം എന്ന് തന്നെ നമുക്ക് ലൂണയെ വിളിക്കേണ്ടിവരും. ബുദ്ധിമുട്ടുകൾക്കിടയിലും തന്നാൽ കഴിയും വിധം കളിക്കാൻ ഈ ക്യാപ്റ്റന് കഴിഞ്ഞിട്ടുണ്ട്.വിജയിക്കാത്തതിൽ അദ്ദേഹത്തിന് നിരാശയുമുണ്ട്. പക്ഷേ കേരള ബ്ലാസ്റ്റേഴ്സിന്റെ മെന്റാലിറ്റി എടുത്തു പറയേണ്ടതാണ്. പിറകിൽ പോയപ്പോഴും ആരാധകരുടെ പിന്തുണയോടെ കൂടി ബ്ലാസ്റ്റേഴ്സ് അതിശക്തമായി കൊണ്ട് തിരിച്ചുവരികയായിരുന്നു.