പറയുന്നത് ക്ലീഷേയാണെന്നറിയാം, പക്ഷേ പറഞ്ഞേ പറ്റൂ: ഇവാൻ വുക്മനോവിച്ച് പറയുന്നു.
കേരള ബ്ലാസ്റ്റേഴ്സ് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലാണ് ഇപ്പോൾ ഉള്ളത്. സീസണിന്റെ ആദ്യഘട്ടത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ബ്ലാസ്റ്റേഴ്സിന് ഇതിപ്പോൾ എന്തുപറ്റി എന്നാണ് ആരാധകരും വിരോധികളുമൊക്കെ ചിന്തിക്കുന്നത്. അത്രയേറെ മോശം നിലയിലേക്ക് ബ്ലാസ്റ്റേഴ്സ് കൂപ്പുകുത്തിക്കഴിഞ്ഞു. അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
ഐഎസ്എല്ലിൽ ദുർബലരോടു പോലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുന്നു. ഏറ്റവും അവസാനത്തിൽ ചെന്നൈയിൻ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മാത്രമല്ല നിരവധി ഗോളുകൾ വഴങ്ങുന്ന ഒരു ബ്ലാസ്റ്റേഴ്സിനെയാണ് ഇപ്പോൾ നമുക്ക് കാണാൻ കഴിയുക. പ്രധാനപ്പെട്ട താരങ്ങൾ എല്ലാവരും പരിക്കേണ്ടി പിടിയിലാണ്. അങ്ങനെ എല്ലാംകൊണ്ടും ആകെ വലഞ്ഞിരിക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഉള്ളത്.
ഇത്തരമൊരു അവസ്ഥയിൽ ക്ലബ്ബ് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ച് തന്നെ പറഞ്ഞിട്ടുണ്ട്. പറയുന്നത് ക്ലീഷേയാണെന്നറിയാം എന്ന മുഖവുരയോടു കൂടിയാണ് അദ്ദേഹം ആരംഭിച്ചിട്ടുള്ളത്. ഹാർഡ് വർക്ക് ചെയ്യുക എന്നാണ് വുക്മനോവിച്ച് താരങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിലെ താരങ്ങളുടെ പ്രകടനത്തെ ഇദ്ദേഹം പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.
ഞങ്ങൾ മുന്നോട്ടുപോയെ മതിയാകൂ. പറയുന്നത് ക്ലീഷേയാണെന്നറിയാം. പക്ഷേ ഞങ്ങൾ കഠിനാധ്വാനം ചെയ്യണം. അടുത്ത മത്സരത്തിനു വേണ്ടി ഞങ്ങൾ തയ്യാറെടുക്കണം. ശേഷിക്കുന്ന മത്സരങ്ങളിൽ പരമാവധി മികച്ച പ്രകടനം പുറത്തെടുത്ത് പരമാവധി പോയിന്റുകൾ നേടണം. ഈ മത്സരത്തിൽ താരങ്ങൾ എല്ലാം ചെയ്തു.കഴിവിന്റെ പരമാവധി അവർ പ്രവർത്തിച്ചിട്ടുണ്ട്, ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഗോവയാണ്.കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുക.കരുത്തരായ ഗോവയെ ഈയൊരു അവസ്ഥയിൽ പരാജയപ്പെടുത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.എന്നിരുന്നാലും ബ്ലാസ്റ്റേഴ്സ് പരമാവധി മികച്ച പ്രകടനം നടത്തി 3 പോയിന്റുകൾ നേടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.ഗോവക്കെതിരെയുള്ള മത്സരത്തിൽ പരാജയപ്പെട്ടാൽ അത് ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകളെ ബാധിക്കാൻ സാധ്യതയുണ്ട്.