കേരള ബ്ലാസ്റ്റേഴ്സ് നിർണായകമായ പ്ലേ ഓഫ് മത്സരത്തിന് വേണ്ടി ഇന്ന് ഇറങ്ങുകയാണ്. എതിരാളികൾ ഒഡീഷ എഫ്സിയാണ്. ഇന്ന് രാത്രി 7:30ന് ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്.കലിംഗ സ്റ്റേഡിയത്തിൽ ഇതുവരെ ഒരു മത്സരം പോലും വിജയിക്കാൻ കഴിയാത്തവരാണ് കേരള ബ്ലാസ്റ്റേഴ്സ്.
അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ ചരിത്രം മാറ്റി എഴുതേണ്ടതുണ്ട്.കേരള ബ്ലാസ്റ്റേഴ്സിന് അതിന് സാധിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഈ മത്സരം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അത് ഇപ്രകാരമാണ്.
ഈ ലീഗിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് ഒഡീഷ.സീസണിൽ ഉടനീളം സ്ഥിരത പുലർത്തിയ ടീമുകളിൽ ഒന്നുകൂടിയാണ് അവർ. മാത്രമല്ല എല്ലാ വിദേശ താരങ്ങളെയും അവർക്ക് ലഭ്യമാണ്.AFC യിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവരാണ് അവർ.അവരെ പരാജയപ്പെടുത്തുക എന്നുള്ളത് ബുദ്ധിമുട്ടാണ്.90 മിനിട്ട് മാത്രമാണ് നമുക്ക് അവശേഷിക്കുന്നത്.
വളരെയധികം മോട്ടിവേഷനോട് കൂടി പോരാടേണ്ടതുണ്ട്.ഐഎസ്എല്ലിലെ മികച്ച താരങ്ങളും പരിചയസമ്പത്തുള്ള താരങ്ങളും അവരുടെ കൂടെയുണ്ട്. പക്ഷേ ഏറ്റവും മികച്ച ടീമുകൾക്കെതിരെ ഫൈറ്റ് ചെയ്യണം.ഞങ്ങൾ വിജയിക്കാൻ വേണ്ടി തന്നെയാണ് ശ്രമിക്കുക.കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ട്. പക്ഷേ അതൊരിക്കലും ഒരു ന്യായീകരണമല്ല, ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
പരമാവധി മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് പുറത്തെടുക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഐഎസ്എലിന്റെ രണ്ടാംഘട്ടത്തിൽ വളരെ ദയനീയമായ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.എന്നാൽ ലൂണ ഇന്നത്തെ മത്സരത്തിൽ തിരിച്ചുവരുന്നു എന്നുള്ളത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.