കഴിഞ്ഞ മത്സരത്തിലെ റഫറിയിങ് നല്ലതായിരുന്നു:റഫറിമാരെ കുറിച്ച് പുതിയ പ്രസ്താവനയുമായി ഇവാൻ വുക്മനോവിച്ച്.

കേരള ബ്ലാസ്റ്റേഴ്സ് ഒരു ത്രസിപ്പിക്കുന്ന വിജയമാണ് കഴിഞ്ഞ മത്സരത്തിൽ സ്വന്തമാക്കിയത്.മുംബൈ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുകയായിരുന്നു. അവരുടെ ഒമ്പത് മത്സരങ്ങളിലെ അപരാജിത കുതിപ്പിന് വിരാമം കുറിച്ചത് കേരള ബ്ലാസ്റ്റേഴ്സാണ്. മത്സരത്തിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. ആധിപത്യത്തോടുകൂടിയുള്ള വിജയമാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.

പെപ്രയും ദിമിയുമാണ് മത്സരത്തിൽ തിളങ്ങിയത്. ആരാധകരുടെ സപ്പോർട്ട് ബ്ലാസ്റ്റേഴ്സിന് വലിയ രൂപത്തിൽ അനുകൂലമാവുകയും ചെയ്തു. മാത്രമല്ല പലപ്പോഴും മോശം റഫറിംഗ് കേരള ബ്ലാസ്റ്റേഴ്സിന് വിലങ്ങു തടിയാവാറുണ്ട്. മുംബൈ സിറ്റിക്കെതിരെയുള്ള ആദ്യ മത്സരത്തിൽ അവരുടെ മൈതാനത്ത് മോശം റഫറിയിങ് ബ്ലാസ്റ്റേഴ്സിന് പ്രതികൂലമായിരുന്നു. എന്നാൽ ഇന്നലത്തെ മത്സരത്തിൽ അങ്ങനെ സംഭവിച്ചില്ല.

നല്ല രൂപത്തിൽ തന്നെ റഫറി കാര്യങ്ങളെ കൈകാര്യം ചെയ്തിരുന്നു. മത്സരത്തിലെ റഫറിയിങ്ങിനെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച് പ്രശംസിക്കുകയും ചെയ്തു. മാത്രമല്ല റഫറിമാരെ കുറിച്ച് ചോദിച്ചപ്പോൾ നല്ലത് മാത്രമാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. ഇത്തവണ അദ്ദേഹം റഫറിമാരെ വിമർശിച്ചിട്ടില്ല.അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്.

റഫറിമാർ എല്ലാവരും നല്ല മനുഷ്യരാണ്.അവർ എല്ലാവരും പ്രൊഫഷണലുകളാണ്. അവർക്ക് സാധ്യമാകും വിധം ഏറ്റവും മികച്ച രീതിയിൽ ആ ജോലി ചെയ്യാൻ അവർ ആഗ്രഹിക്കുന്നു. ഓരോ മത്സരം കൂടുന്തോറും റഫറിയിങ് മികച്ച രൂപത്തിലേക്ക് മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇന്നലെ ഉണ്ടായിരുന്നത് ഒരു ക്വാളിറ്റി മത്സരമായിരുന്നു.അതുപോലെ ഇനിയും അത്തരത്തിലുള്ള മത്സരങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.

ഏതായാലും അടുത്ത മത്സരത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഉള്ളത്. നാളെയാണ് ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെ അവരുടെ മൈതാനത്ത് വച്ച് നേരിടുക. ഈ മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്സ് ചെറിയ ഒരു ഷോർട്ട് ബ്രേക്ക് എടുക്കും.പുതുവത്സരത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ട്രെയിനിങ്ങിലേക്ക് തിരിച്ചെത്തുക.

indian Super leagueIvan VukomanovicKerala BlastersManjappada
Comments (0)
Add Comment