കോട്ടാലിനെ വെറുതെ പുറത്തിരുത്തിയതല്ല,താൻ നടത്തിയ പരീക്ഷണങ്ങളിൽ വിശദീകരണവുമായി വുക്മനോവിച്ച്.

കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയിരുന്നു. രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതമായിരുന്നു മത്സരത്തിൽ നേടിയിരുന്നത്. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വിജയിക്കാമായിരുന്ന ഒരു മത്സരമായിരുന്നു ഇത്. അനാവശ്യമായ പിഴവുകളും ചില അപാകതകളുമൊക്കെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുകയായിരുന്നു. ഫലമായിക്കൊണ്ട് ഹോം മൈതാനത്ത് രണ്ട് പോയിന്റുകൾ ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തുകയായിരുന്നു.

പരിശീലകൻ ഇവാൻ വുക്മനോവിച്ച് സ്റ്റാർട്ടിങ് ഇലവനിൽ തന്നെ ചില പരീക്ഷണങ്ങൾ നടത്തിയിരുന്നു. അതിലൊന്ന് സൂപ്പർ താരം പ്രീതം കോട്ടാലിനെ പുറത്തിരുത്തിയത് ആയിരുന്നു.എന്നാൽ മത്സരത്തിന്റെ ആദ്യ അരമണിക്കൂറിനുള്ളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് 3 ഗോളുകൾ വഴങ്ങിയത് ഏവരെയും ഞെട്ടിച്ചു. അതുകൊണ്ടുതന്നെ കോട്ടാലിനെ പുറത്തിരുത്തിയ തീരുമാനം തീർത്തും തെറ്റായിപ്പോയെന്ന് പലരും വിലയിരുത്തിയിരുന്നു.

എന്നാൽ കോട്ടാലിനെ പുറത്ത് ഇരുത്തിയതിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ഒരു വിശദീകരണം ഇപ്പോൾ നൽകിയിട്ടുണ്ട്. നിരന്തരം കളിച്ചു കഴിഞ്ഞതിനാൽ അവർക്ക് ആവശ്യമായ വിശ്രമം നൽകാൻ വേണ്ടിയാണ് താൻ പുറത്തിരുത്തിയത് എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. ഇത്തരത്തിലുള്ള താരങ്ങളെ സംരക്ഷിക്കേണ്ട ആവശ്യകത അദ്ദേഹം ചൂണ്ടിക്കാണിക്കുകയായിരുന്നു. ഇന്നലെ നടത്തിയ പ്രസ് കോൺഫറൻസിലാണ് ഇക്കാര്യം സംസാരിച്ചത്.

പ്രീതം കോട്ടാലിനെ പോലെയുള്ള താരങ്ങൾ നിർണായകമായ മിനിറ്റുകളിൽ പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അവർക്ക് കുറച്ച് വിശ്രമം ആവശ്യമുണ്ടെന്ന് എനിക്ക് തോന്നി. അനാവശ്യമായ സ്ട്രെയിനും പരിക്കുകളും ഒഴിവാക്കാൻ വേണ്ടിയാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. കളിക്കാരുടെ ജോലിഭാരം നിയന്ത്രിക്കുന്നതിന് തീർച്ചയായും ഞങ്ങൾ പരിഗണന നൽകുന്നുണ്ട്.കാരണം വരാനിരിക്കുന്ന മത്സരങ്ങൾക്ക് അവരെ ഊർജ്ജസ്വലരായി കൊണ്ട് നിലനിർത്തേണ്ടതുണ്ട്.അതൊക്കെ ഞങ്ങളുടെ ലക്ഷ്യങ്ങൾ തന്നെയാണ്,വുക്മനോവിച്ച് പറഞ്ഞു.

താരങ്ങളുടെ ജോലിഭാരം കുറയ്ക്കുക, അനാവശ്യ പരിക്കുകൾ ഒഴിവാക്കുക എന്നതൊക്കെ താൻ പരിഗണിക്കുന്നുണ്ട് എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.ചെന്നൈ പോലെയുള്ള അത്ര വെല്ലുവിളി ഉയർത്താതെ ടീമുകൾക്കെതിരെ ചില നിർണായക താരങ്ങൾക്ക് വിശ്രമം നൽകാൻ പരിശീലകനെ പ്രേരിപ്പിക്കുന്നതും ഈ ഘടകങ്ങൾ തന്നെയാണ്. ഏതായാലും കോട്ടാലിനെ പകരക്കാരനായി കൊണ്ട് വുക്മനോവിച്ച് കളിക്കളത്തിലേക്ക് കൊണ്ടുവന്നിരുന്നു. അടുത്ത ഗോവക്കെതിരെയുള്ള മത്സരത്തിൽ കോട്ടാൽ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Ivan VukomanovicKerala BlastersPritam Kotal
Comments (0)
Add Comment