ഇത്തവണ ഐഎസ്എൽ കിരീടം ആരു നേടണമെന്നത് റഫറിമാർ തീരുമാനിക്കും :ഇവാൻ വുക്മനോവിച്ച് പറഞ്ഞത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക കമ്മറ്റി കഴിഞ്ഞ ദിവസം വിലക്ക് വിധിച്ചിരുന്നു.ഒരു മത്സരത്തിലാണ് സസ്പെൻഷൻ.നാളെ പഞ്ചാബിനെതിരെ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനോടൊപ്പം ഈ പരിശീലകൻ ഉണ്ടാവില്ല.മാത്രമല്ല ഈ പരിശീലകന് 50000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്. റഫർമാർക്കെതിരെ സംസാരിച്ചതിനാണ് ഇപ്പോൾ പരിശീലകന് സസ്പെൻഷൻ വന്നിട്ടുള്ളത്. കഴിഞ്ഞ ചെന്നൈക്കെതിരെയുള്ള മത്സരത്തിനുശേഷമായിരുന്നു ഇവാൻ റഫറിമാരെ വിമർശിച്ചത്.അതിന്റെ ചെറിയ ഭാഗങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.എന്നാൽ ഇവാൻ പറഞ്ഞതിന്റെ പൂർണ്ണരൂപം മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അത് ഇങ്ങനെയാണ്.

ചെന്നൈ ആദ്യ ഗോൾ നേടിയപ്പോൾ ഒരു താരം ഓഫ് സൈഡ് പൊസിഷനിൽ ഉണ്ടായിരുന്നു. റഫറിമാർ അത് കണ്ടെന്ന് നടിച്ചില്ല.രണ്ടാമത്തെ ഗോൾ വ്യക്തമായ ഫൗൾ ആയിരുന്നു.റഫറിമാർ അതും കണ്ടെന്ന് നടിച്ചില്ല.ഞങ്ങൾ വളരെയധികം നിരാശരാണ്.പോസിറ്റീവ് ആകണമെന്ന് എത്രയൊക്കെ വിചാരിച്ചാലും ഈ റഫറിമാർ മത്സരം നിയന്ത്രിക്കാൻ കഴിവുള്ളവരല്ല.അത് അവരുടെ കുറ്റമല്ല. മറിച്ച് അവരെ ഇതൊക്കെ പരിശീലിപ്പിക്കുകയും അവരെ മത്സരം നിയന്ത്രിക്കാൻ പറഞ്ഞു വിടുകയും ചെയ്തവരുടെ കുറ്റമാണ്.

എനിക്കും വളരെയധികം ഖേദമുണ്ട്. ഈ വർഷം ഏതൊക്കെ ക്ലബ്ബുകൾ പ്ലേ ഓഫ് കളിക്കണം? ഏത് ക്ലബ്ബ് ഐഎസ്എൽ കിരീടം നേടണം എന്നൊക്കെ റഫറിമാരാണ് തീരുമാനിക്കുക.അത് ടീമുകളുടെ മികവായിരിക്കില്ല. ഞാൻ പലതവണ പരാതി പറഞ്ഞ് മടുത്തു.റഫറിമാരുടെ നിലവാരം വർദ്ധിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു.പക്ഷേ അവരുടെ ഇത്തരം തീരുമാനങ്ങൾ കളിയുടെ ആത്മാവിന് ഇല്ലാതാക്കുകയാണ് ചെയ്യുന്നത്,വുക്മനോവിച്ച് ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തിനുശേഷം പറഞ്ഞു.

ഈ പ്രസ്താവനക്കാണ് അദ്ദേഹത്തിന് സസ്പെൻഷൻ ലഭിച്ചത്. ഏതായാലും പരിശീലകരെ വിലക്കുന്നതിലും ഫൈൻ ഇടുന്നതിലും AIFF വളരെയധികം ഒരു ഉത്സാഹം കാണിക്കുന്നുണ്ട്. എന്നാൽ റഫറിമാരുടെ നിലവാരം ഉയർത്തുന്നതിലോ അതല്ലെങ്കിൽ VAR സിസ്റ്റം നടപ്പാക്കുന്നതിലോ യാതൊരു ഉത്സാഹവും ഫെഡറേഷൻ കാണിക്കുന്നില്ല.ഇക്കാര്യത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ രോഷം കൊള്ളുന്നത്.

Ivan VukomanovicKerala Blasters
Comments (0)
Add Comment