റഫറിമാർ മനപ്പൂർവ്വം ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാൻ ശ്രമിക്കുന്നുവോ എന്ന കാര്യത്തിൽ ഇവാന്റെ പ്രതികരണം ഇപ്രകാരമാണ്.

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ്. നാളെ നടക്കുന്ന മത്സരത്തിൽ ഒഡീഷ എഫ്സിയാണ് കേരളത്തിന്റെ എതിരാളികൾ. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് നാളെ മത്സരം നടക്കുന്നത്.ബ്ലാസ്റ്റേഴ്സിന് നിർണായകമായ ഒരു മത്സരമാണിത്.

എന്തെന്നാൽ ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച രീതിയിൽ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും പിറകോട്ട് പോകുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. കഴിഞ്ഞ മത്സരത്തിൽ കൊച്ചിയിൽ വച്ച് സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സ് അതിനു തൊട്ടു മുന്നേ നടന്ന മത്സരത്തിൽ മുംബൈയോട് പരാജയപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ നാളത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയവഴിയിലേക്ക് തന്നെ മടങ്ങിയെത്തേണ്ടതുണ്ട്.

കഴിഞ്ഞ മത്സരത്തിൽ റഫറി കേരള ബ്ലാസ്റ്റേഴ്സിന് അർഹിച്ച ഒരു പെനാൽറ്റി നിഷേധിച്ചിരുന്നു.അത് വലിയ വിവാദമായിരുന്നു ഉണ്ടാക്കിയിരുന്നത്. ഇതേക്കുറിച്ച് പത്രസമ്മേളനത്തിൽ പരിശീലകൻ ഇവാൻ വുകുമനോവിചിനോട് ചോദിച്ചിരുന്നു.മനപ്പൂർവ്വം റഫറിമാർ കേരള ബ്ലാസ്റ്റേഴ്സിനെതിരെ തീരുമാനങ്ങൾ എടുക്കുന്നുവോ എന്നായിരുന്നു ചോദ്യം.അതിന് ഇവാൻ പറഞ്ഞ മറുപടി ഇപ്രകാരമാണ്.

റഫറിമാർ കേരള ബ്ലാസ്റ്റേഴ്സിനെതിരെ മാത്രം എതിരാണെന്ന് ഞാൻ കരുതിന്നില്ല,അങ്ങനെ എനിക്ക് തോന്നുന്നുമില്ല.മാനുഷികമായ തെറ്റുകൾ നമ്മൾ ഡീൽ ചെയ്യേണ്ടതുണ്ട്.അവരെ സപ്പോർട്ട് ചെയ്യാൻ ഇവിടെ ആധുനിക ടെക്നോളജി സംവിധാനങ്ങൾ ഒന്നുമില്ല.ടെക്ക്നോളജി തീർച്ചയായും സഹായകരമാണ്.അടുത്ത സ്റ്റെപ്പ് അതായിരിക്കണം.എനിക്ക് വ്യക്തിപരമായി റഫറിമാർക്കെതിരെ ഒന്നുമില്ല,ഇവാൻ പറഞ്ഞു.

കഴിഞ്ഞ സീസണിൽ റഫറിയുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് കളം വിട്ടതു കൊണ്ടായിരുന്നു ഈ കോച്ചിന് പത്ത് മത്സരങ്ങളിൽ നിന്ന് വിലക്ക് ലഭിച്ചിരുന്നത്.അത് അവസാനിച്ചു കൊണ്ടാണ് നാളെത്തെ മത്സരത്തിന് ഈ പരിശീലകൻ വരുന്നത്.എന്നാൽ റഫറിമാർ ഇപ്പോഴും തെറ്റായ തീരുമാനങ്ങൾ തുടർന്ന് കൊണ്ടേയിരിക്കുകയാണ്.

indian Super leagueIvan VukomanovicKerala Blasters
Comments (0)
Add Comment