കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ വളരെ ദയനീയമായ പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. പഞ്ചാബ് എഫ്സിയോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത് ഒന്നിനെതിരെ 3 ഗോളുകൾക്കാണ്. കൊച്ചിയിലെ സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ടാണ് ഈ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് എന്നത് ഇതിന്റെ ആഘാതം വർദ്ധിപ്പിക്കുന്ന ഒരു കാര്യമാണ്. അവസാനമായി കളിച്ച നാല് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു എന്നത് ബ്ലാസ്റ്റേഴ്സിന്റെ പതനത്തെ സൂചിപ്പിക്കുന്നു.
സീസണിന്റെ ആദ്യഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് സീസണിന്റെ രണ്ടാംഘട്ടത്തിൽ മോശം പ്രകടനം പുറത്തെടുക്കുന്ന പ്രവണത ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സ് തുടരുകയാണ്. കഴിഞ്ഞ സീസണിലും ഇതേ അവസ്ഥയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് കടന്നുപോയത്.താരങ്ങളുടെ മെന്റാലിറ്റി വളരെയധികം മോശമായിരുന്നു. വളരെ അലസമായി കൊണ്ടാണ് താരങ്ങൾ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ഈ മെന്റാലിറ്റിയിൽ മാറ്റം വരുത്തേണ്ടതുണ്ട് എന്നുള്ള കാര്യം കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് തന്നെ പറഞ്ഞിട്ടുണ്ട്.
ഇന്നലെ നടന്ന പത്ര സമ്മേളനത്തിലാണ് വുക്മനോവിച്ച് മെന്റാലിറ്റിയെ കുറിച്ച് സംസാരിച്ചിട്ടുള്ളത്. നിലവിലെ മെന്റാലിറ്റിയിൽ കളിച്ചാൽ അക്കാദമി ടീമിനോട് വരെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടും എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.മറിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങൾ വരുത്തേണ്ട മാറ്റത്തെക്കുറിച്ച് ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്.
നമ്മൾ ശരിയായ മൈന്റിലും മെന്റാലിറ്റിയിലും ഫൈറ്റിംഗ് സ്പിരിറ്റിലുമാണെങ്കിൽ നമ്മൾ മത്സരങ്ങൾ വിജയിക്കുക തന്നെ ചെയ്യും.ഓരോ മത്സരങ്ങളെയും കൃത്യമായ രൂപത്തിൽ സമീപിക്കുകയാണെങ്കിൽ ഏത് ടീമിനെ വേണമെങ്കിലും നമുക്ക് പരാജയപ്പെടുത്താം. പക്ഷേ മെന്റാലിറ്റി ശരിയല്ലെങ്കിൽ അക്കാദമി ടീമിനോട് വരെ നമ്മൾ പരാജയപ്പെട്ടേക്കാം,അതുകൊണ്ട് മാനസികാവസ്ഥയാണ് ശരിപ്പെടുത്തേണ്ടത്,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
നാളെ നടക്കുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.എവേ മത്സരമാണ്.ഹോം മൈതാനത്തെ പരാജയം ഏറെ ക്ഷീണം ചെയ്യുന്ന ഒന്നാണ്. ആത്മവിശ്വാസം തിരിച്ചെടുക്കണമെങ്കിൽ വിന്നിംഗ് മെന്റാലിറ്റിയോട് കൂടി കളിക്കുകയും വിജയം സ്വന്തമാക്കുകയും ചെയ്യേണ്ടതുണ്ട്.