മത്സരത്തിനിടക്ക് ട്വിസ്റ്റുകൾ ഉണ്ടാക്കാനാണ് ഞങ്ങൾ ശ്രമിക്കാറുള്ളത്:ഇവാൻ വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ ഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയിരുന്നു. 12 മത്സരങ്ങൾ പിന്നിട്ടപ്പോൾ എട്ടുമത്സരങ്ങളിലും വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.പക്ഷേ രണ്ടാംഘട്ടത്തിൽ വളരെ പരിതാപകരമായ പ്രകടനമാണ് ക്ലബ്ബ് ഇപ്പോൾ നടത്തുന്നത്.അവസാനമായി ഐഎസ്എല്ലിൽ കളിച്ച അഞ്ചുമത്സരങ്ങളിൽ നാലെണ്ണത്തിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.അതിനുമുൻപ് സൂപ്പർ കപ്പിൽ രണ്ടു മത്സരങ്ങളും പരാജയപ്പെട്ടു.
ഏറ്റവും ഒടുവിൽ ബംഗളൂരു എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. എല്ലാ അർത്ഥത്തിലും കേരള ബ്ലാസ്റ്റേഴ്സ് മോശം നിലയിലാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ ഗോവക്കെതിരെയുള്ള മത്സരത്തിലും പരാജയപ്പെടേണ്ടതായിരുന്നു.പക്ഷേ രണ്ടാം പകുതിയിൽ മികച്ച പ്രകടനം നടത്തി 4 ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് വിജയം നേടുകയായിരുന്നു.ചുരുക്കത്തിൽ സമീപകാലത്തെ മത്സരങ്ങൾ ഒന്നും തന്നെ ആശാവഹമല്ല.പ്രകടനം മോശം നിലയിലാണ് ഉള്ളത്.
നാളെ നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഒന്നാം സ്ഥാനത്തുള്ള മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിന് വലിയ വെല്ലുവിളിയായിരിക്കും. അവരെ മറികടക്കണമെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് ബുദ്ധിമുട്ട് നേരിടേണ്ടി വരും. എന്നാൽ ഈ മത്സരത്തിനു മുന്നോടിയായി ഉള്ള പ്രസ് കോൺഫറൻസിൽ ഇവാൻ വുക്മനോവിച്ച് മറ്റൊരു കാര്യം പറഞ്ഞിട്ടുണ്ട്. എന്തായാലും മത്സരത്തിനിടയിൽ രസകരമായ നിമിഷങ്ങൾ അതല്ലെങ്കിൽ ട്വിസ്റ്റുകൾ സൃഷ്ടിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് എപ്പോഴും ശ്രമിക്കുക എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.
ഞങ്ങൾ എപ്പോഴും ചില റോളർ കോസ്റ്ററുകൾ ഉണ്ടാക്കാനാണ് മത്സരത്തിനിടക്ക് ശ്രമിക്കാറുള്ളത്. ചില രസകരമായ നിമിഷങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു മത്സരമായിരിക്കും നാളെയും ഉണ്ടാവുക എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്,ഇതാണ് ആശാൻ പറഞ്ഞിട്ടുള്ളത്.
എന്താണ് ആശാൻ ഉദ്ദേശിച്ചത് എന്ന് കൃത്യമായി വ്യക്തമല്ല. പക്ഷേ വേദ വിദ്യാലയം വിജയിക്കാനുള്ള ഒരു ശ്രമം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടാകും എന്ന് പ്രതീക്ഷിക്കാം.കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്ത് വച്ചുകൊണ്ടാണ് നാളത്തെ മത്സരം നടക്കുന്നത്. ഗോവയ്ക്കെതിരെ നേടിയതുപോലെയുള്ള ഒരു വലിയ വിജയം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അത്യാവശ്യമാണ്.