പുരോഗതി കൈവരിക്കാൻ യുവ താരങ്ങൾക്ക് നൽകുന്ന ഉപദേശമെന്ത്? ഇവാൻ വുക്മനോവിച്ച് തുറന്നു പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ടീമിനോടൊപ്പം മൂന്നാമത്തെ സീസണിലാണ് ഇപ്പോൾ ഉള്ളത്. ഇദ്ദേഹത്തിന് കീഴിലുള്ള ആദ്യ സീസണിൽ മികച്ച പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിലും മോശമല്ലാത്ത പ്രകടനം നടത്തി.ഈ സീസണിലും നല്ല ഒരു തുടക്കം കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിലായിരുന്നു ഇവാൻ വുക്മനോവിച്ച് തിരിച്ചെത്തിയിരുന്നത്.

ഒരുപാട് യുവ താരങ്ങളെ വളർത്തിക്കൊണ്ടുവരാൻ ഇവാൻ വുക്മനോവിച്ചിന് സാധിച്ചിട്ടുണ്ട് എന്നത് മറ്റൊരു വസ്തുതയാണ്. യുവ പ്രതിഭകൾക്ക് അവസരം നൽകുന്നതിൽ ഇവാൻ പിശുക്ക് കാണിക്കാറില്ല. അർഹതപ്പെട്ടവർക്ക് എപ്പോഴും ഇവാൻ തന്റെ ടീമിൽ സ്ഥാനം നൽകാറുണ്ട്.ഈ സീസണിൽ തന്നെ മുഹമ്മദ് ഐമനും അസ്ഹറും സച്ചിൻ സുരേഷുമൊക്കെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അരങ്ങേറ്റം നടത്തിയിട്ടുണ്ട്.

മലയാളത്തിലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ യുവതാരങ്ങളെ കുറിച്ച് ഇവാൻ വുക്മനോവിച്ച് കുറച്ചു കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.യുവതാരങ്ങളോട് എപ്പോഴും കംഫർട്ട് സോൺ വിട്ടു വരാനാണ് താൻ ആവശ്യപ്പെടാറുള്ളത് എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. എന്നാൽ മാത്രമേ അവർക്ക് പുരോഗതി കൈവരിക്കാൻ ആവുകയൊള്ളെന്നും വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നന്നായി കളിക്കുന്നുണ്ട്.ഞാൻ എന്റെ യുവതാരങ്ങളുടെ പറയുന്ന ഒരു കാര്യമുണ്ട്,ഒരിക്കലും നിങ്ങൾ മടി കാണിക്കരുത്. നിങ്ങളുടെ കംഫർട്ട് സോൺ വിട്ട് പുറത്ത് വരാൻ നിങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കണം.എങ്കിൽ മാത്രമാണ് നിങ്ങൾക്ക് പുരോഗതി ഉണ്ടാവുകയുള്ളൂ. കഴിഞ്ഞ സീസണിന് അപേക്ഷിച്ചു നോക്കുകയാണെങ്കിൽ ഹൈദരാബാദ് എഫ്സി ഒഴികെയുള്ള എല്ലാ ടീമുകളും ഇത്തവണ മെച്ചപ്പെട്ടിട്ടുണ്ട്,ഇവാൻ വുക്മനോവിച്ച് അഭിമുഖത്തിൽ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെയാണ് നേരിടേണ്ടത്.ശനിയാഴ്ച രാത്രിയാണ് ഈ മത്സരം നടക്കുക.ഈസ്റ്റ് ബംഗാളിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ഈ മത്സരത്തിലും വിജയം തുടരാൻ കഴിഞ്ഞാൽ അത് കേരള ബ്ലാസ്റ്റേഴ്സിന് ഇരട്ടി കരുത്ത് പകരും.

Ivan VukomanovicKerala Blasters
Comments (0)
Add Comment