ഇവാൻ അങ്ങനെ പറഞ്ഞത് എതിരാളികളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയോ? അണിയറയിൽ ഒഡീഷക്കെതിരെ ഒരുങ്ങുന്ന പ്ലാൻ എന്ത്?
കഴിഞ്ഞ മത്സരത്തിൽ ഒരു മികച്ച വിജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ഈ മത്സരത്തിന്റെ മുന്നേ ഒരു റൂമർ പുറത്തേക്ക് വന്നിരുന്നു. സൂപ്പർ താരം ഫെഡോർ ചെർനിച്ചിന് പരിക്കേറ്റുവെന്നും അദ്ദേഹം കളിക്കില്ല എന്നുമായിരുന്നു റൂമർ.എന്നാൽ ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം കളിച്ചതോടെ ആ സംശയം നീങ്ങി കിട്ടി .അതവിടെ നിൽക്കട്ടെ.
ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ കുറച്ചു മിനുട്ടുകൾ അഡ്രിയാൻ ലൂണ കളിക്കുമെന്ന് മത്സരത്തിന് മുന്നേ പറഞ്ഞത് ഇവാൻ വുക്മനോവിച്ച് ആയിരുന്നു.എന്നാൽ ലൂണ കളിച്ചില്ല. എന്തുകൊണ്ട് അദ്ദേഹത്തെ കളിപ്പിച്ചില്ല എന്നതിന് ഒരു വിശദീകരണം ഈ പരിശീലകൻ നൽകുകയും ചെയ്തു. മത്സരത്തിൽ ലൂണക്ക് യെല്ലോ കാർഡ് ലഭിച്ചാൽ സസ്പെൻഷൻ ലഭിക്കുമെന്നും ആ റിസ്ക്ക് ഒഴിവാക്കാൻ വേണ്ടിയാണ് അദ്ദേഹത്തെ കളിപ്പിക്കാതിരുന്നത് എന്നുമായിരുന്നു വുക്മനോവിച്ച് പറഞ്ഞിരുന്നത്.ഇതോടെ ലൂണ പ്ലേ ഓഫിൽ കളിക്കുമെന്ന് ആരാധകർക്ക് ഉറപ്പായി കഴിഞ്ഞിരുന്നു.
പക്ഷേ അതിനുശേഷം വുക്മനോവിച്ച് നടത്തിയ സ്റ്റേറ്റ്മെന്റാണ് ആരാധകർക്കിടയിൽ കൺഫ്യൂഷൻ ഉണ്ടാക്കിയത്. അതായത് അഡ്രിയാൻ ലൂണയും ദിമിത്രിയോസും പ്ലേ ഓഫ് കളിക്കുന്ന കാര്യം സംശയത്തിലാണ്, രണ്ടുപേരും പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല എന്നത് ഇവാൻ വുക്മനോവിച്ച് തന്നെ പറഞ്ഞു.ഇതോടെ സംശയങ്ങൾ ഏറെ ഉയർന്നു. ഒഡീഷക്കെതിരെ ആര് കളിക്കും? ആരൊക്കെ പുറത്തിരിക്കും എന്നത് പറയാൻ പറ്റാത്ത അവസ്ഥയായി.
ചില ആരാധകരുടെ കണ്ടെത്തൽ എന്തെന്നാൽ ഇത് ഇവാൻ വുക്മനോവിചിന്റെ മൈൻഡ് ഗെയിമാണ് എന്നാണ്. അതായത് എതിരാളികളായ ഒഡീഷയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് വുക്മനോവിച്ച് ഇങ്ങനെ പറഞ്ഞത് എന്നാണ് ചിലർ വ്യാഖ്യാനിക്കുന്നത്.ചെർനിയും ലൂണയും, എന്തിനേറെ പറയുന്നു ദിമി വരെ പ്ലേ ഓഫ് മത്സരത്തിൽ ഉണ്ടാകും എന്നുള്ള ഒരു ആത്മവിശ്വാസത്തിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുള്ളത്.
ചെർനിച്ച്,അഡ്രിയാൻ ലൂണ എന്നിവർ ഉണ്ടാകും എന്നത് ഉറപ്പാണ്.ദിമിയുടെ കാര്യത്തിൽ മാത്രമാണ് സംശയങ്ങൾ നിലനിൽക്കുന്നത്.പക്ഷേ ഏപ്രിൽ 19 ആം തീയതിയാണ് ഈ മത്സരം നടക്കുന്നത്. മത്സരം കളിക്കാൻ ആവശ്യമായ ഫിറ്റ്നസ് എടുക്കാൻ ധാരാളം സമയം ദിമിക്ക് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹവും ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.ചുരുക്കത്തിൽ സമ്പൂർണ്ണ കരുത്തോടെ ബ്ലാസ്റ്റേഴ്സ് കളിക്കളത്തിലേക്ക് ഇറങ്ങും എന്ന ഒരു ശുഭാപ്തി വിശ്വാസം ആരാധകർക്കുണ്ട്.