കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തകൃതിയായി നടത്തുകയാണ്. കൊച്ചി കലൂരിലാണ് പ്രീ സീസൺ ക്യാമ്പ് നടക്കുന്നത്.ഡ്യൂറന്റ് കപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ആദ്യം കളിക്കുക. ട്രെയിനിങ് ആരംഭിച്ച ഏകദേശം രണ്ട് ആഴ്ച്ച പിന്നിട്ടു.
എന്നിട്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകനായ ഇവാൻ വുകുമനോവിച്ച് ടീമിനോടൊപ്പം ചേർന്നിരുന്നില്ല. ഇത് ഒരുപാട് അഭ്യൂഹങ്ങൾക്ക് കാരണമായി. പക്ഷേ എന്തുകൊണ്ടാണ് പരിശീലകൻ വൈകിയത് എന്നതിന്റെ ഉത്തരം മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു. അതായത് ഈ കോച്ചിന് വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായിരുന്നു.അതുകൊണ്ടാണ് വൈകിയത്.
ആ പ്രശ്നങ്ങൾ ഇപ്പോൾ പരിഹരിക്കപ്പെട്ടു. എന്നത് മാത്രമല്ല അദ്ദേഹം ഇപ്പോൾ പറന്നിറങ്ങിയിട്ടുണ്ട്.ഇവാൻ വുകുമനോവിച്ച് കൊച്ചിയിലെത്തിക്കഴിഞ്ഞു.ഇന്ന് രാവിലെ ലാന്റ് ചെയ്ത എമിറേറ്റ്സ് വിമാനത്തിലാണ് ഇവാൻ എത്തിയതെന്ന് പ്രമുഖ മലയാള മാധ്യമം റിപ്പോർട്ട് ചെയ്തു.ഉടൻതന്നെ അദ്ദേഹം ടീമിനോടൊപ്പം ചേർന്നേക്കും.
ഡ്യൂറന്റ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഗോകുലം കേരള, ബംഗളൂരു എഫ് സി, ഇന്ത്യൻ എയർഫോഴ്സ് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഓഗസ്റ്റ് പതിമൂന്നാം തീയതി ഞായറാഴ്ച ഗോകുലത്തിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.