ഇവാന്റെ പകരക്കാരൻ,ഈ നാലുപേരിൽ ഒരാളുമായി ചർച്ച ആരംഭിച്ച് ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ഇപ്പോൾ ക്ലബ്ബിനോട് വിട പറഞ്ഞു കഴിഞ്ഞു.ക്ലബ്ബും അദ്ദേഹവും വഴി പിരിയാൻ തീരുമാനിക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മൂന്നുവർഷത്തെ സേവനത്തിനു ശേഷമാണ് ഇപ്പോൾ ആരാധകരുടെ പ്രിയപ്പെട്ട ആശാൻ പടിയിറങ്ങുന്നത്.
3 വർഷവും ടീമിനെ പ്ലേ ഓഫിലേക്ക് എത്തിക്കാൻ ഈ പരിശീലകന് കഴിഞ്ഞിരുന്നു. പക്ഷേ ഈ മൂന്നു വർഷക്കാലയളവിൽ ഒരു കിരീടം പോലും നേടിക്കൊടുക്കാൻ കഴിഞ്ഞില്ല എന്നത് ഒരു പോരായ്മയായി മുഴച്ചു നിന്നിരുന്നു. അതുകൊണ്ടുതന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഇവാനുമായി വഴി പിരിയാൻ തീരുമാനിച്ചിട്ടുള്ളത്. ഇനി കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്ക് ഒരു പുതിയ പരിശീലകനെ ആവശ്യമുണ്ട്.അനുയോജ്യമായ ഒരു മികച്ച പരിശീലകനെ കൊണ്ടുവരുമെന്നുള്ള ഉറപ്പ് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സ്റ്റേറ്റ്മെന്റിൽ അറിയിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ഇപ്പോൾ IFT ന്യൂസ് മീഡിയ പുറത്ത് വിട്ടിട്ടുണ്ട്. അതായത് ഇവാന്റെ പകരക്കാരന് വേണ്ടിയുള്ള ചർച്ചകൾ ഇതിനോടകം തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമിഫൈനൽ പോരാട്ടങ്ങളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. സെമിഫൈനലിനെ യോഗ്യത നേടിയ നാല് ടീമുകളിലെ ഒരു പരിശീലകനുമായി പ്രാരംഭ ചർച്ചകൾ ബ്ലാസ്റ്റേഴ്സ് ആരംഭിച്ചുകഴിഞ്ഞു എന്നാണ് ഈ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതായത് മോഹൻ ബഗാന്റെ പരിശീലകനായ ലോപ്പസ് ഹബാസ്, മുംബൈ സിറ്റിയുടെ പരിശീലകനായ പീറ്റർ ക്രാറ്റ്ക്കി, എഫ് സി ഗോവയുടെ പരിശീലകനായ മനോളോ മാർക്കസ്, ഒഡീഷയുടെ പരിശീലകനായ സെർജിയോ ലൊബേറ എന്നീ നാലു പരിശീലകരിൽ ഒരാളുമായി കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾതന്നെ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ഈ നാലു പേരിൽ ആരാണ് എന്നത് ഇവർ വ്യക്തമാക്കിയിട്ടില്ല.
പക്ഷേ പ്രധാനമായും രണ്ട് പരിശീലകരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്.മനോളോ മാർക്കസ്,സെർജിയോ ലൊബേറോ എന്നീ രണ്ടുപേരിൽ ഒരാൾക്കാണ് സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.രണ്ടുപേരും മികച്ച പരിശീലകരാണ്. ഈ നാലു പേരിൽ ആരു വന്നാലും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമായിരിക്കും. എന്നാൽ നാലുപേരും തങ്ങളുടെ കഴിവുകൾ തെളിയിച്ചവരാണ്.