ആശാൻ വരുന്നുണ്ട് മക്കളെ, സ്വീകരിക്കാൻ ഒരുങ്ങിക്കോളൂ: കിടിലൻ വീഡിയോയുമായി അപ്ഡേറ്റ് നൽകി കേരള ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുകുമനോവിച്ചിനെ മൈതാന വരക്കിപ്പുറത്ത് ആരാധകർ വളരെയധികം മിസ്സ് ചെയ്യുന്നുണ്ട്. ഇവാന് വിലക്ക് വീഴാനുണ്ടായ സാഹചര്യത്തെക്കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാം. ആകെ 10 മത്സരങ്ങളിലെ വിലക്കായിരുന്നു ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക കമ്മിറ്റി ബ്ലാസ്റ്റേഴ്സ് പരിശീലകന് നൽകിയിരുന്നത്.അതിപ്പോൾ അവസാനിക്കുകയാണ്.

ഹീറോ സൂപ്പർ കപ്പിൽ മൂന്ന് മത്സരങ്ങളും ഡ്യൂറന്റ് കപ്പിൽ മൂന്ന് മത്സരങ്ങളും പൂർത്തിയായി.ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മൂന്നു മത്സരങ്ങളിലും ആശാൻ പുറത്തിരുന്നു.അടുത്ത നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെയുള്ള മത്സരത്തിലും ഈ പരിശീലകന്റെ സാന്നിധ്യം നമുക്ക് കാണാനാവില്ല. എന്നാൽ അതിനു ശേഷം ഒഡീഷ എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനോടൊപ്പം ഇവാൻ വുകുമനോവിച്ചിനെ നമുക്ക് കാണാൻ സാധിക്കും.

ഒക്ടോബർ 27ാം തീയതി വെള്ളിയാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ്യ എഫ്സിയും തമ്മിൽ ഏറ്റുമുട്ടുന്നത്. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം. ഈ മത്സരത്തിൽ ആശാനെ വീണ്ടും വരവേൽക്കാൻ ആരാധകർ സർവ്വ സജ്ജരായി വരും എന്ന കാര്യത്തിൽ സംശയങ്ങൾ. ഇപ്പോൾ അതിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് കേരള ബ്ലാസ്റ്റേഴ്സ് നൽകി കഴിഞ്ഞു. അതായത് ഒഡീഷ എഫ്സിക്കെതിരെയുള്ള മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ഒരു തകർപ്പൻ എഡിറ്റഡ് വീഡിയോ ഇറക്കി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ആശാന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചിട്ടുള്ളത്.കിങ് ഓഫ് കൊത്ത പ്രശസ്തമായ ഡയലോഗ് നൽകി കൊണ്ടാണ് ആശാന്റെ കൊച്ചി സ്റ്റേഡിയത്തിലേക്കുള്ള വരവ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിട്ടുള്ളത്.ഏതായാലും നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രദ്ധയുള്ളത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെയുള്ള മത്സരത്തിൽ വിജയിക്കുക എന്നുള്ളതിനാണ്.

വരുന്ന ശനിയാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും തമ്മിൽ ഏറ്റുമുട്ടുന്നത്.മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയവഴിയിലേക്ക് തിരിച്ചു വരേണ്ടതുണ്ട്.എന്തെന്നാൽ കഴിഞ്ഞ മത്സരത്തിൽ മുമ്പേ സിറ്റിയോട് അവരുടെ മൈതാനത്ത് വെച്ച് പരാജയപ്പെട്ടിരുന്നു. ഒരു മികച്ച വിജയം നേടാൻ കഴിഞ്ഞാൽ അത് സന്തോഷം നൽകുന്ന ഒരു കാര്യമായിരിക്കും.

indian Super leagueIvan VukomanovicKerala Blasters
Comments (0)
Add Comment