കണ്ണും കാതും കൂർപ്പിച്ച് നിന്നോളൂ, ആശാൻ തിരിച്ചെത്തുന്നത് കൊച്ചിയിലെ മഞ്ഞക്കടലിലേക്ക് തന്നെ,തിയ്യതിയും എതിരാളികളും കുറിക്കപ്പെട്ടു കഴിഞ്ഞു.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ യാത്രയ്ക്ക് എങ്ങനെയാണ് വിരാമമായത് എന്നത് ആരാധകർ ഒരുകാലത്തും മറക്കാൻ ഇടയില്ല.ബംഗളൂരു എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ഏറ്റുമുട്ടിയ ആ മത്സരത്തിൽ ഒരു വിവാദ സുനിൽ ചേത്രി നേടുകയായിരുന്നു. അതിൽ പ്രതിഷേധിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകുമനോവിച്ചിന്റെ നിർദ്ദേശപ്രകാരം ബ്ലാസ്റ്റേഴ്സ് താരങ്ങൾ മത്സരം ബഹിഷ്കരിക്കുകയും കളിക്കളം വിടുകയുമായിരുന്നു.

ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സും പരിശീലകൻ ഇവാനും കുറ്റക്കാരാണെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കണ്ടെത്തുകയായിരുന്നു. അങ്ങനെ കേരള ബ്ലാസ്റ്റേഴ്സിനും ഇവാനും ഇവർ പിഴ ചുമത്തി.മാത്രമല്ല 10 മത്സരങ്ങളിൽ നിന്നുള്ള ഒരു വിലക്കാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട ആശാന് ലഭിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇപ്പോൾ സൈഡിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ഇവാൻ വുകുമനോവിച്ചിനെ തന്നെയാണ്.

എന്നാൽ അദ്ദേഹത്തിന്റെ മടങ്ങിവരവിനായി ഇനി ആരാധകർ അധികം കാത്തിരിക്കേണ്ടതില്ല. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ മഞ്ഞക്കടലിനു മുന്നിലേക്ക് തന്നെയാണ് ഇവാൻ വുകുമനോവിച്ച് മടങ്ങിയെത്തുക. ഇനി രണ്ട് മത്സരങ്ങൾ കൂടി പിന്നിട്ട് കഴിഞ്ഞാൽ ഈ പരിശീലകന്റെ വിലക്ക് പൂർണ്ണമാകും. പിന്നീട് കൊച്ചിയിലെ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഒഡീഷ എഫ്സിക്കെതിരെയുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഉപദേശ നിർദ്ദേശങ്ങൾ നൽകാൻ ഇവാന്റെ സാന്നിധ്യം നമുക്ക് കാണാനാകും.

കൃത്യമായി പറഞ്ഞാൽ ഒക്ടോബർ 27ാം തീയതി വെള്ളിയാഴ്ച രാത്രി എട്ടുമണിക്കാണ് ഒഡീഷ എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. ആ മത്സരത്തിൽ ടീമിനോടൊപ്പം കളത്തിൽ ഇറങ്ങാൻ ഇവാന് കഴിയും. ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയെയാണ് നേരിടുക. ആ മത്സരം അവരുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് നടക്കുന്നത്. പിന്നീട് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കൊച്ചിയിൽ വച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് നേരിടുന്നുണ്ട്. ഒക്ടോബർ ഇരുപത്തിയൊന്നാം തീയതിയാണ് ആ മത്സരം നടക്കുക. ഈ രണ്ടു മത്സരങ്ങളിലും ഫ്രാങ്ക്‌ ഡോവൻ തന്നെയാണ് സൈഡ് ലൈനിൽ ഉണ്ടാവുക.

ആകെ 10 മത്സരങ്ങളിൽ ആണ് വിലക്ക് ഈ പരിശീലകന് ലഭിച്ചിട്ടുള്ളത്. മൂന്ന് മത്സരങ്ങൾ ഹീറോ സൂപ്പർ കപ്പിലും 3 മത്സരങ്ങൾ ഡ്യൂറന്റ് കപ്പിലും പിന്നിടുകയായിരുന്നു.ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടു മത്സരങ്ങൾ അവസാനിച്ചു കഴിഞ്ഞു. ഇനി രണ്ടു മത്സരങ്ങൾ കൂടിയാണ് അവസാനിക്കാനുള്ളത്.ഇവാന്റെ അഭാവത്തിലും വളരെ മികച്ച രീതിയിലാണ് ഫ്രാങ്ക് കാര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നത്. രണ്ട് മത്സരങ്ങളിലും വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്.

indian Super leagueIvan VukomanovicKerala Blasters
Comments (0)
Add Comment