പരിക്ക്,ബ്ലാസ്റ്റേഴ്സ് താരം  രണ്ടാഴ്ച്ച പുറത്ത്,വലിയ മാറ്റങ്ങൾ വേണമെന്ന് വുക്മനോവിച്ച്!

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത മത്സരത്തിനു വേണ്ടി നാളെ കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. എതിരാളികൾ ഈസ്റ്റ് ബംഗാൾ എഫ്സിയാണ്. നാളെ രാത്രി 7:30നാണ് ഈയൊരു മത്സരം നടക്കുക. കൊച്ചിയിലെ സ്വന്തം കാണികൾക്ക് മുന്നിൽ വെച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഈ മത്സരം കളിക്കുക.

ഈ മത്സരത്തിൽ ഒരു പോയിന്റ് നേടിയാൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിക്കും.പക്ഷേ വിജയം ലക്ഷ്യമിട്ട് കൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്സ് കളിക്കളത്തിലേക്ക് ഇറങ്ങുക. കഴിഞ്ഞ മത്സരത്തിൽ ജംഷെഡ്പൂർ എഫ്സിയോട് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുകയായിരുന്നു. ആ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരമായ ജസ്റ്റിൻ ഇമ്മാനുവൽ പരിക്കേറ്റ് പുറത്തായിരുന്നു.ഹാംസ്ട്രിങ് ഇഞ്ചുറിയായിരുന്നു താരത്തെ അലട്ടിയിരുന്നത്.

അതിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പരിക്ക് ഗുരുതരമാണ്. രണ്ട് ആഴ്ചയോളം അദ്ദേഹം പുറത്തിരിക്കും.ഇനി ഈ സീസണിൽ കളിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. പരിക്കും സസ്പെൻഷനുകളും കാരണം ബ്ലാസ്റ്റേഴ്സ് വല്ലാതെ വലയുന്നുണ്ട്. ഇക്കാര്യം പരിശീലകൻ വുക്മനോവിച്ച് പറയുകയും ചെയ്തിട്ടുണ്ട്. അഞ്ചോ ആറോ താരങ്ങളെ റൊട്ടേറ്റ് ചെയ്യേണ്ടി വരും എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.

നാളത്തെ മത്സരത്തിൽ ഞങ്ങൾക്ക് അഞ്ചോ ആറോ താരങ്ങളെ റൊട്ടേറ്റ് ചെയ്യേണ്ടിവരും. എന്തെന്നാൽ ഈ മത്സരത്തിനുശേഷം ഉടനെ ഞങ്ങൾക്ക് ഗുവാഹത്തിലേക്ക് യാത്ര ചെയ്യണം, ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. സസ്പെൻഷൻ കാരണം രണ്ടു താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സിന് നഷ്ടമായിട്ടുള്ളത്.ഡ്രിൻസിച്ച്,ഡാനിഷ് ഫാറൂഖ്‌ എന്നിവർക്ക് ഈ മത്സരം കളിക്കാൻ കഴിയില്ല.

അടുത്ത മത്സരം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക. ഗുവാഹത്തിയിൽ വച്ച് കൊണ്ടാണ് ആ മത്സരം നടക്കുക. ആ മത്സരത്തിൽ മികച്ച രൂപത്തിൽ ഒരുങ്ങാൻ വേണ്ടിയുമാണ് ചില താരങ്ങൾക്ക് വിശ്രമം നൽകുന്നതെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

Ivan VukomanovicKerala Blasters
Comments (0)
Add Comment