കഴിഞ്ഞ രണ്ട് സീസണുകളും ഇവാൻ വുക്മനോവിച്ച് ആവർത്തിക്കുകയാണോ? ആരാധകർക്ക് ആശങ്കയേറ്റി ISLന്റെ രണ്ടാം ഘട്ടം.

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ഐഎസ്എല്ലിലെ ആദ്യഘട്ടം വളരെ മികച്ച രൂപത്തിലാണ് അവസാനിപ്പിച്ചത്. 12 മത്സരങ്ങളിൽ നിന്ന് എട്ട് വിജയങ്ങൾ കരസ്ഥമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി കൊണ്ടായിരുന്നു ക്ലബ്ബ് ഫിനിഷ് ചെയ്തിരുന്നത്.പക്ഷേ കലിംഗ സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സ് മോശം പ്രകടനം നടത്തുകയായിരുന്നു.

ജംഷെഡ്പൂർ എഫ്സി,നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവരോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. അതിന്റെ തുടർച്ച എന്നോണമാണ് കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിലും പരാജയപ്പെട്ടിരിക്കുന്നത്.ഒന്നിനെതിരെ 2 ഗോളുകൾക്ക് ഒഡീഷ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കുകയായിരുന്നു.നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.കഴിഞ്ഞ മത്സരത്തിലെ ക്ലബ്ബിന്റെ പ്രകടനം മോശമായിരുന്നു,പ്രത്യേകിച്ച് രണ്ടാം പകുതിയിൽ കാര്യമായി ഒന്നും തന്നെ ചെയ്യാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല.

ഇവിടെ ആരാധകർക്ക് വലിയ ഒരു ആശങ്ക നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലും ഇവാൻ വുക്മനോവിച്ചിന് കീഴിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യഘട്ടത്തിൽ മികച്ച പ്രകടനം കേരള ബ്ലാസ്റ്റേഴ്സ് നടത്താറുണ്ട്.എന്നാൽ രണ്ടാംഘട്ടത്തിലേക്ക് വരുമ്പോഴാണ് എല്ലാം തകിടം അറിയാറുള്ളത്. ലീഗ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് എത്തും തോറും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമാവുകയാണ് ചെയ്യാറുള്ളത്. ഇത്തവണയും അത് ആവർത്തിക്കുമോ എന്ന ആശങ്ക ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കുണ്ട്.

2021/22 സീസണിൽ ഐഎസ്എലിന്റെ രണ്ടാംഘട്ടത്തിൽ 5 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു.രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങിയപ്പോൾ 3 തോൽവികളും കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങി. കഴിഞ്ഞ സീസണിൽ ഇതിലേറെ പരിതാപകരമായിരുന്നു അവസ്ഥ.നാല് മത്സരങ്ങളാണ് രണ്ടാംഘട്ടത്തിൽ വിജയിച്ചിട്ടുള്ളത്.സമനിലകൾ ഒന്നും വഴങ്ങിയിട്ടില്ല,പക്ഷേ ആറ് തോൽവികൾ കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിൽ രണ്ടാംഘട്ടത്തിൽ വഴങ്ങിയിരുന്നു. വളരെ മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്.

ആ നിലയിലെക്കാണോ ബ്ലാസ്റ്റേഴ്സ് പോകുന്നത് എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് സൂപ്പർ കപ്പിലെ പ്രകടനം കൂടി പരിശോധിക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് മോശം പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. എത്രയും പെട്ടെന്ന് ഇതിൽ നിന്നും കരകയറിയില്ലെങ്കിൽ അതേപോലെ ചലനങ്ങൾ ഒന്നും സൃഷ്ടിക്കാനാവാത്ത കേരള ബ്ലാസ്റ്റേഴ്സിന് ലീഗിൽ നിന്നും പുറത്തു പോകേണ്ടിവരും.

Ivan VukomanovicKerala Blasters
Comments (0)
Add Comment