എന്തൊരു ക്രൂരതയാണിത്,ഇവാൻ വുക്മനോവിച്ചിന് സസ്പെൻഷൻ, ആരാധകർക്ക് ഞെട്ടൽ.
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ പത്താമത്തെ മത്സരത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ ഉള്ളത്. വരുന്ന ഡിസംബർ പതിനാലാം തീയതി അഥവാ വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബ് എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക.പഞ്ചാബിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.
എന്നാൽ ഈ മത്സരത്തിന് മുന്നേ ആരാധകരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തേക്ക് വന്നിട്ടുള്ളത്. എന്തെന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന് സസ്പെൻഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു മത്സരത്തിലാണ് വിലക്ക്.വ്യാഴാഴ്ച നടക്കുന്ന പഞ്ചാബ് എഫ്സിക്കെതിരെയുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം വുക്മനോവിച്ച് ഉണ്ടാവില്ല എന്നത് ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.മാത്രമല്ല 50000 രൂപ ഫൈനുമുണ്ട്.
AIFF ആണ് ഈ പരിശീലകന് വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ ചെന്നൈക്കെതിരയുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 3-3 സമനില വഴങ്ങിയിരുന്നു.ആ മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനങ്ങൾ പലപ്പോഴും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിരുന്നു. അതുകൊണ്ടുതന്നെ മത്സരശേഷം പരിശീലകൻ വുക്മനോവിച്ച് റഫറിക്കെതിരെ വിമർശനങ്ങൾ ഉയർത്തിയിരുന്നു.ഇതാണ് AIFF ന് പിടിക്കാത്തത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്കമ്മിറ്റി ഇക്കാര്യത്തിൽ നടപടി എടുക്കുകയായിരുന്നു.
നാളെ നടക്കുന്ന പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ വുക്മനോവിച്ചിന് സാധിക്കില്ല. അസിസ്റ്റന്റ് പരിശീലകനായ ഫ്രാങ്ക് ഡോവൻ ആയിരിക്കും ഉണ്ടാവുക.മത്സരത്തിലും ഇദ്ദേഹം തന്നെയായിരിക്കും.AIFF ന്റെ ഈ നടപടിക്കെതിരെ ബ്ലാസ്റ്റേഴ്സ് ആരാധകരിൽ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.റഫറിമാർക്കെതിരെ പ്രതിഷേധിക്കാൻ പോലുമുള്ള സ്വാതന്ത്ര്യം ഇവിടെ ഇല്ല എന്നതാണ് യാഥാർത്ഥ്യം.റഫറിമാരെ ശരിയാക്കുന്നതിനു പകരം പരിശീലകന് വിലക്ക് ഏർപ്പെടുത്തുകയാണ് ചെയ്യുന്നത്.കേരള ബ്ലാസ്റ്റേഴ്സിനെ പലപ്പോഴും AIFF വേട്ടയാടുന്നു എന്നതാണ് യാഥാർത്ഥ്യം.