ഈ മത്സരത്തെക്കുറിച്ച് ആരെങ്കിലും അങ്ങനെ കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി:മുന്നറിയിപ്പുമായി ബ്ലാസ്റ്റേഴ്സ് പരിശീലകൻ.
കേരള ബ്ലാസ്റ്റേഴ്സ് കലിംഗ സൂപ്പർ കപ്പിൽ നടന്ന അവസാന രണ്ട് മത്സരത്തിലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ജംഷെഡ്പൂർ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവരായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നത്.അതിനുശേഷം ഒഡീഷയോട് ഇന്ത്യൻ സൂപ്പർ ലീഗിലും പരാജയപ്പെട്ടു. അതായത് അവസാനത്തെ മൂന്നു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
അതുകൊണ്ടുതന്നെ നിർണായകമായ ഒരു മത്സരത്തിനാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്.എതിരാളികൾ പഞ്ചാബ് എഫ്സിയാണ്.കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ട് നടക്കുന്ന ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയവും മൂന്ന് പോയിന്റുകളും അനിവാര്യമാണ്.അല്ലായെങ്കിൽ കാര്യങ്ങൾ സങ്കീർണ്ണമാകും.
നിലവിൽ പഞ്ചാബ് എഫ്സി പതിനൊന്നാം സ്ഥാനത്താണ്.13 മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.അതുകൊണ്ടുതന്നെ മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എളുപ്പമാകും എന്നാണ് പൊതുവിൽ പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ഇന്നത്തെ മത്സരം എളുപ്പമായിരിക്കും എന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണ് എന്ന് മുന്നറിയിപ്പുമായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച് വന്നിട്ടുണ്ട്.
പഞ്ചാബ് എഫ്സി വളരെയധികം കടുപ്പമേറിയ എതിരാളികളാണ് എന്നാണ് ഞാൻ കരുതുന്നത്.ഇന്നത്തെ മത്സരം എളുപ്പമാകും എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്.അവർ വളരെയധികം കഠിനമായ ടീമാണ്. ഫിസിക്കലി സ്ട്രോങ്ങ് ആണ്,അവർക്ക് നമ്മളെ ശിക്ഷിക്കാൻ സാധിക്കും. പരിചയസമ്പത്തുള്ള താരങ്ങൾ അവർക്കുണ്ട്.ക്വാളിറ്റിയുള്ള ടീമാണ് അവർ.അതുകൊണ്ടുതന്നെ കാര്യങ്ങൾ എളുപ്പമാവില്ല,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ് ഉള്ളത്. 13 മത്സരങ്ങളിൽ നിന്ന് എട്ട് വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. ഒന്നാം സ്ഥാനത്ത് ഒഡീഷയും രണ്ടാം സ്ഥാനത്ത് ഗോവയും വരുന്നു. പഞ്ചാബിനെതിരെയുള്ള മത്സരത്തിനുശേഷം ചെന്നൈയിൻ എഫ്സയെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക