ഞാൻ താരങ്ങൾക്ക് അപ്പോഴേ മുന്നറിയിപ്പ് നൽകിയതാണ്,എല്ലാം പറഞ്ഞ് വുക്മനോവിച്ച്
കഴിഞ്ഞ മത്സരത്തിലെ തോൽവി കേരള ബ്ലാസ്റ്റേഴ്സിന് വലിയ ആഘാതം സൃഷ്ടിച്ച ഒന്നാണ്. പഞ്ചാബ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിനെ സ്വന്തം തട്ടകത്തിൽ വെച്ച് കശാപ്പ് ചെയ്തത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയത്. കൊച്ചിയിലെ കാണികൾക്ക് മുന്നിൽ ഒരു ഗോളിന്റെ ലീഡ് എടുത്തതിനുശേഷം മൂന്ന് ഗോളുകൾ ബ്ലാസ്റ്റേഴ്സ് വഴങ്ങുകയായിരുന്നു.
മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം വളരെ ദയനീയമായിരുന്നു. ആദ്യ പകുതിയിൽ തന്നെ പഞ്ചാബ് ആക്രമണത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിനെ വിറപ്പിച്ച് തുടങ്ങിയിരുന്നു. രണ്ടാം പകുതിയിൽ അവർ കൂടുതൽ കരുത്ത് പുറത്തെടുക്കുകയായിരുന്നു. അതേസമയം ബ്ലാസ്റ്റേഴ്സ് മുമ്പങ്ങുമില്ലാത്ത വിധം മോശമായ രൂപത്തിലാണ് കളിച്ചത്.വുക്മനോവിച്ച് അത് പറയുകയും ചെയ്തു.
ഇക്കാര്യം പരിശീലകൻ ഇവാൻ വുക്മനോവിച്ച് തന്നെ തന്റെ താരങ്ങളെ ഉണർത്തിയിരുന്നു. ഇങ്ങനെ കളിച്ചാൽ ഈ സീസണിലെ എല്ലാ മത്സരങ്ങളിലും ഇനി നമ്മൾ പരാജയപ്പെടും എന്ന് മുന്നറിയിപ്പ് ആദ്യ പകുതിക്ക് ശേഷം തന്റെ താരങ്ങൾക്ക് നൽകിയിരുന്നു എന്ന് വുക്മനോവിച്ച് തന്നെ പറഞ്ഞിട്ടുണ്ട്. പ്രകടനം വളരെ മോശമായിരുന്നു എന്നുള്ള കാര്യം ഈ പരിശീലകൻ തുറന്നു സമ്മതിക്കുകയും ചെയ്തു.
നമ്മൾ ഇങ്ങനെ കളിച്ചാൽ ഈ സീസണിലെ എല്ലാ മത്സരങ്ങളും പരാജയപ്പെടുമെന്ന് ഞാൻ ആദ്യപകുതിക്ക് ശേഷം താരങ്ങളോട് പറഞ്ഞിരുന്നു.അതൊരു യാഥാർത്ഥ്യമാണ്.അതുകൊണ്ടുതന്നെ ഞങ്ങൾ റിയാക്ട് ചെയ്യേണ്ടതുണ്ട്. പക്ഷേ ഇപ്പോൾ അതൊരു ക്ലീഷെ മാത്രമാണ്.പറയാനുള്ളത് എല്ലാവരും ചേർന്ന് ഹാർഡ് വർക്ക് ചെയ്യണം എന്നതാണ്.ഇനി പ്രതികരിക്കേണ്ട സമയമാണ്,കഠിനാധ്വാനം ചെയ്തേ മതിയാകൂ, ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
ഇനി ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിലെ എതിരാളികൾ ചെന്നൈയിൻ എഫ്സിയാണ്.വെള്ളിയാഴ്ച രാത്രിയാണ് ഈ മത്സരം നടക്കുക. അവസാനത്തെ നാല് മത്സരങ്ങളിലും പരാജയം അറിഞ്ഞ ബ്ലാസ്റ്റേഴ്സ് എന്ത് വിലകൊടുത്തും വിജയം നേടിയെടുക്കേണ്ട ഒരു മത്സരം കൂടിയാണ് ഇത്. പക്ഷേ ഓവൻ കോയ്ലിന്റെ ചെന്നൈയോട് അവരുടെ മൈതാനത്ത് വച്ചുകൊണ്ട് ഇത്തരം ഒരു അവസ്ഥയിൽ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.