കഴിഞ്ഞ മൂന്ന് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചത് ഇവാൻ വുക്മനോവിച്ച് എന്ന ആരാധകരുടെ പ്രിയപ്പെട്ട ആശാനാണ്.ആരാധകർക്ക് ഒരു പ്രത്യേക ബന്ധം തന്നെ ഈ പരിശീലകനുമായി ഉണ്ടായിരുന്നു.ഇദ്ദേഹത്തിന് കീഴിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. 3 തവണയും പ്ലേ ഓഫിൽ പ്രവേശിക്കാൻ ക്ലബ്ബിന് കഴിഞ്ഞിരുന്നു.
പക്ഷേ കിരീടങ്ങൾ ഇല്ലാത്തതുകൊണ്ടാണ് അദ്ദേഹത്തിന് പരിശീലകസ്ഥാനം നഷ്ടമായത്. നിലവിൽ ഐഎസ്എല്ലിലെ ആദ്യ വിജയം പുതിയ പരിശീലകനായ സ്റ്റാറേ നേടിക്കഴിഞ്ഞു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ആദ്യമത്സരത്തിൽ പഞ്ചാബിനോട് തോറ്റ ബ്ലാസ്റ്റേഴ്സിന് ഈ വിജയം സന്തോഷം നൽകുന്ന ഒന്നാണ്.സ്റ്റാറേക്കും ഈ വിജയം ഏറെ ആത്മവിശ്വാസം പകരുന്ന ഒന്നാണ്.
ഐഎസ്എല്ലിലെ ആദ്യ വിജയത്തിന്റെ കാര്യത്തിൽ മുൻ പരിശീലകനായ ഇവാൻ വുക്മനോവിച്ചും സ്റ്റാറേയും തമ്മിൽ ഒരു സാമ്യതയുണ്ട്,അത് മറ്റൊന്നുമല്ല,ഈ രണ്ട് പരിശീലകരും ആദ്യമായി പരാജയപ്പെടുത്തിയ എതിരാളികൾ ഒന്നാണ്.ഇവാൻ ഐഎസ്എല്ലിലെ ആദ്യ വിജയം സ്വന്തമാക്കിയത് ഈസ്റ്റ് ബംഗാളിനെതിരെയാണ്. അതേ വഴിയിൽ തന്നെയാണ് ഇപ്പോൾ സ്റ്റാറേയും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ഐഎസ്എല്ലിലെ തന്റെ ആദ്യ വിജയം സ്റ്റാറേ ഈസ്റ്റ് ബംഗാളിനെതിരെ സ്വന്തമാക്കി കഴിഞ്ഞു. നേരത്തെ ഡ്യൂറന്റ് കപ്പിൽ ബ്ലാസ്റ്റേഴ്സ് ഈ പരിശീലകനെ കീഴിൽ കളിച്ചിരുന്നു.എന്നാൽ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു മികവ് കാണിക്കാൻ ക്ലബ്ബിന് കഴിയാതെ പോവുകയായിരുന്നു.ഒരുപാട് പോരായ്മകൾ ഇപ്പോൾ ഉണ്ടെങ്കിലും ബ്ലാസ്റ്റേഴ്സ് നേടിയ വിജയം ആരാധകർക്ക് സന്തോഷം പകരുന്ന ഒന്നാണ്.
ഇനി അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തമ്മിലാണ് ഏറ്റുമുട്ടുക.മത്സരം നോർത്ത് ഈസ്റ്റിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ്.സമീപകാലത്ത് മികച്ച പ്രകടനം നടത്തുന്നവരാണ് നോർത്ത് ഈസ്റ്റ്.അവരെ പരാജയപ്പെടുത്തണമെങ്കിൽ തീർച്ചയായും അതിനെക്കാൾ കൂടുതൽ മികച്ച പ്രകടനം സ്റ്റാറേയുടെ ശിഷ്യൻമാർ പുറത്തെടുക്കേണ്ടതുണ്ട്.