കേരള ബ്ലാസ്റ്റേഴ്സിന് വളരെ മോശം തുടക്കമാണ് ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ ലഭിച്ചിട്ടുള്ളത്. 8 മത്സരങ്ങൾ കളിച്ചപ്പോൾ രണ്ട് മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.നാല് തോൽവികൾ ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.നിലവിൽ പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ്. 8 മത്സരങ്ങളിൽ നിന്ന് എട്ടു പോയിന്റുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. ഓരോ മത്സരം കൂടുന്തോറും കാര്യങ്ങൾ സങ്കീർണമായി വരികയാണ്.
നിലവിൽ പല താരങ്ങളും പരിക്കിന്റെ പിടിയിൽ അകപ്പെട്ടു കൊണ്ട് ടീമിന് പുറത്താണ്. ഇന്ത്യൻ സ്ട്രൈക്കറായ ഇഷാൻ പണ്ഡിറ്റ,വിങ് ബാക്ക് പൊസിഷനിൽ കളിക്കുന്ന പ്രബീർ ദാസ് എന്നിവരൊക്കെ പരിക്കിന്റെ പിടിയിലാണ്. എന്നാൽ രണ്ടുപേരും തിരിച്ചു വന്നിട്ടുണ്ട്.രണ്ടുപേരും ട്രെയിനിങ് ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള അപ്ഡേറ്റ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറേ നൽകിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് നോക്കാം.
“ഇഷാനും പ്രബീറും പരിക്കിന്റെ പിടിയിലായിരുന്നു.അവർ തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഉടൻതന്നെ നമുക്ക് അവരെ ലഭ്യമാവില്ല. നമ്മൾ കുറച്ച് കാത്തിരിക്കേണ്ടതുണ്ട് ” ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇപ്പോൾ ഇന്റർനാഷണൽ ബ്രേക്കാണ്. ഇനി ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക 24ആം തീയതിയാണ്. ഒരു വലിയ ഇടവേള തന്നെ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ട്. ഇന്റർനാഷണൽ ബ്രേക്ക് അവസാനിക്കുമ്പോഴേക്കും ഈ രണ്ടു താരങ്ങൾ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കുമോ എന്നത് ആരാധകർ ഉറ്റു നോക്കുന്ന കാര്യമാണ്.രണ്ടുപേരും പരിക്കിൽ നിന്നും മുക്തരായി തിരിച്ചെത്തിയാൽ അത് സ്റ്റാറേക്ക് ആശ്വാസം നൽകുന്ന കാര്യമായിരിക്കും.