കേരളത്തിലെയും ഇന്ത്യയിലെയും വലിയ വെല്ലുവിളി എന്താണ്? ജീസസ് ജിമിനസ് പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ രണ്ട് മത്സരങ്ങളാണ് കളിച്ചു കഴിഞ്ഞിട്ടുള്ളത്.ആദ്യ മത്സരത്തിൽ പഞ്ചാബിനോട് പരാജയപ്പെട്ടു.എന്നാൽ രണ്ടാമത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.ആദ്യ റൗണ്ടിൽ പരാജയപ്പെട്ട് രണ്ടാമത്തെ റൗണ്ടിൽ വിജയം നേടുന്ന ഏക ക്ലബ്ബായി മാറാൻ ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്.തീർച്ചയായും അത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.
ബ്ലാസ്റ്റേഴ്സ് ഏറ്റവും ഒടുവിൽ ടീമിലേക്ക് കൊണ്ടുവന്ന താരമാണ് ജീസസ് ജിമിനസ്. ക്ലബ്ബ് വിട്ട ദിമിയുടെ പൊസിഷനിലേക്കാണ് ഈ സ്പാനിഷ് സ്ട്രൈക്കർ വന്നിട്ടുള്ളത്. ആദ്യ മത്സരത്തിൽ ഒരു കിടിലൻ ഗോൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.കോട്ടാലിന്റെ ക്രോസിൽ നിന്നും ഒരു മികച്ച ഹെഡറിലൂടെയായിരുന്നു ജീസസിന്റെ ഗോൾ പിറന്നിരുന്നത്.
യൂറോപ്പിലും അമേരിക്കയിലും കളിച്ച് പരിചയമുള്ള താരമാണ് ജീസസ്.ആദ്യമായാണ് ഇന്ത്യയിലേക്ക് വരുന്നത്. ഇവിടുത്തെ വെല്ലുവിളി കാലാവസ്ഥയും ചൂടും തന്നെയാണ് എന്നത് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എത്രയും പെട്ടെന്ന് ഈ സാഹചര്യങ്ങളുമായി താൻ അഡാപ്റ്റാവേണ്ടതുണ്ടെന്നും ജീസസ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
‘ പുതിയ രാജ്യത്തെ പുതിയ ലീഗിലേക്ക് ജോയിൻ ചെയ്യുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.ഇവിടെ കാര്യങ്ങളെല്ലാം വ്യത്യസ്തമാണ്.ഏറ്റവും വലിയ വെല്ലുവിളി ഇവിടത്തെ കാലാവസ്ഥയും ചൂടുമാണ്.അത് താരങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. സാധ്യമായ എത്രയും വേഗത്തിൽ ഈ സാഹചര്യങ്ങളുമായി എനിക്ക് പൊരുത്തപ്പെടേണ്ടതുണ്ട് ‘ഇതാണ് ജീസസ് ജിമനസ് പറഞ്ഞിട്ടുള്ളത്.
വരുന്ന മത്സരങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം അദ്ദേഹം നടത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് നേരിടുക.വരുന്ന ഞായറാഴ്ച വൈകിട്ടാണ് ഈ മത്സരം നടക്കുക.ഇതുവരെ ബ്ലാസ്റ്റേഴ്സ് രണ്ട് ഹോം മത്സരങ്ങളാണ് കളിച്ചത്.എന്നാൽ ആദ്യത്തെ എവേ മത്സരമാണ് ബ്ലാസ്റ്റേഴ്സിനെ ഇപ്പോൾ കാത്തിരിക്കുന്നത്.