ഇന്ത്യയിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് ബ്ലാസ്റ്റേഴ്സ്: കാരണം എണ്ണിയെണ്ണി പറഞ്ഞ് ഖാലിദ് ജമീൽ.
കലിംഗ സൂപ്പർ കപ്പിൽ നടന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച വിജയം നേടിയിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അവർ ഷില്ലോങ്ങിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ പെപ്ര ഇരട്ട ഗോളുകൾ നേടുകയായിരുന്നു.ഐമൻ കേരള ബ്ലാസ്റ്റേഴ്സിനായുള്ള തന്റെ ആദ്യ ഗോൾ ഈ മത്സരത്തിലായിരുന്നു നേടിയിരുന്നത്. ഇനി രണ്ടാമത്തെ മത്സരത്തിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുകയാണ്.
ജംഷെഡ്പൂർ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30നാണ് ഈ മത്സരം നടക്കുക. ജംഷെഡ്പൂർ തങ്ങളുടെ ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചിരുന്നു.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അവരുടെ വിജയം. വീണ്ടും വിജയം തന്നെയായിരിക്കും രണ്ട് ടീമുകളും ലക്ഷ്യം വെക്കുന്നത്. പരിചയസമ്പന്നനായ ഖാലിദ് ജമീൽ അവരുടെ പരിശീലകനായി ചുമതലയേറ്റിട്ടുണ്ട്.
അദ്ദേഹത്തിന്റെ കീഴിലാണ് അവരിപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സിനെ മത്സരത്തിനു മുന്നേ അദ്ദേഹം പ്രശംസിച്ചിട്ടുണ്ട്.ഇന്ത്യയിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
ഇന്ത്യയിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. അതുകൊണ്ടുതന്നെ ഞങ്ങൾ ഒരിക്കലും അവരെ ഈസിയായി എടുക്കാൻ ആഗ്രഹിക്കുന്നില്ല.കാരണം അവർ ഇപ്പോൾ മികച്ച നിലയിലാണ് ഉള്ളത്. മികച്ച ഇന്ത്യൻ താരങ്ങളുടെയും മികച്ച വിദേശ താരങ്ങളുടെയും മിശ്രിതമായ ടീമാണ് അവർ.ഒരു ടീം എന്ന നിലയിൽ കൂടുതൽ ഒത്തിണക്കത്തോട് കൂടി കളിക്കാൻ അവർക്ക് കഴിയുന്നു, അതാണ് അവരെ കൂടുതൽ കരുത്തരാക്കുന്നത്,എതിർ പരിശീലകൻ പറഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നവർക്ക് മാത്രമാണ് സെമിയിലേക്ക് മുന്നേറാൻ സാധിക്കുകയുള്ളൂ.അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം അതിനിർണായകമാണ്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ തീർച്ചയായും സെമി സാധ്യതകൾ സജീവമായി നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കും.